Latest News

മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ അല്‍ഖ്വൊയ്ദ തീവ്രവാദികളുടെ കവിത : സംഭവം വിവാദമാകുന്നു.

കോഴിക്കോട് : മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ അല്‍ഖ്വൊയ്ദ തീവ്രവാദികളുടെ കവിത നല്‍കിയ സംഭവം വിവാദമാകുന്നു.
കാലിക്കറ്റ് സര്‍വ്വകലാശാല മൂന്നാം സെമസ്റ്റര്‍ ബിരുദവിദ്യാര്‍ത്ഥികള്‍ക്കുള്ള ഇംഗ്ലീഷ് പുസ്തകത്തിലാണ് അല്‍ഖ്വൊയ്ദ തീവ്രവാദികളുടെ കവിത ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ഇബ്രാഹിം സുലൈമാന്‍ അല്‍ റുബായിഷ് എന്ന മുന്‍ ഗ്വാണ്ടാനാമോ തടവുകാരന്റെ ഓഡ് ടു ദ സീ എന്ന കവിതയാണ് പുസ്തകത്തിലുള്ളത്. ഈ വര്‍ഷം മുതലാണ് കവിത പാഠ്യ വിഷയമാക്കിയിരിക്കുന്നത്. ഗ്വാണ്ടാനാമോ തടവുകാരന്‍ 2001-2006 കാലയളവില്‍ കിടന്നപ്പോഴാണ് അല്‍ റുബായിഷ് ഈ കവിത എഴുതിയത്.
അറേബ്യന്‍ ഭൂഖണ്ഡത്തില്‍ അല്‍ഖ്വൊയ്ദയുടെ രണ്ടാസ്ഥാനക്കാരനാണിയാള്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.