കാസര്‍കോട്: ജില്ലയില്‍ സാമാധാന അന്തരീക്ഷം പുന:സ്ഥാപിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ ജില്ലാതല സമാധാന സമിതി യോഗം തീരുമാനിച്ചു. യോഗത്തില്‍ പി.ബി.അബ്ദുള്‍ റസാഖ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു.
സമാധാന അന്തരീക്ഷം പുന:സ്ഥാപിക്കാന്‍ ജില്ലാ ഭരണകൂടവും പോലീസും നടത്തുന്ന നടപടികള്‍ക്ക് യോഗം എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. എന്നാല്‍ ഫേസ് ബുക്കിലൂടെയും, പ്രകടനങ്ങള്‍ നടത്തിയും കുറ്റകൃത്യങ്ങള്‍ ചെയ്തവരെ ഒരു കാരണവശാലും വെറുതെ വിടരുതെന്നും അവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി എടുക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. കാസര്‍കോട് താലൂക്കില്‍ നിരോധനാജ്ഞ ലംഘിച്ചും പ്രകടനങ്ങള്‍ നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കും.
സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്ന ചെറുപ്പക്കാരെ ബോധവല്‍ക്കരിക്കാന്‍ സ്‌കുള്‍ കോളേജുകളില്‍ പ്രത്യേക ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കാനും തീരുമാനിച്ചു.
സമാധാന യോഗത്തില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ., ജില്ലാ പോലീസ് സൂപ്രണ്ട്
സമാധാന യോഗത്തില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ., ജില്ലാ പോലീസ് സൂപ്രണ്ട്
തോംസണ്‍ ജോസ്, സബ്കളക്ടര്‍ വെങ്കിടേഷപതി, എ.ഡി.എം. എച്ച്.ദിനേശന്‍, വിവിധ രാഷ്ട്രിയ പാര്‍ട്ടി നേതാക്കന്മാരായ എം.സി.കമറുദ്ദീന്‍, പി.എ.അഷറഫ് അലി, എസ്.ഉദയകുമാര്‍, ഗോവിന്ദന്‍ പള്ളികാപ്പില്‍, സുരേഷ്‌കുമാര്‍ ഷെട്ടി, അസീസ് കടപ്പുറം,എ.അബ്ദുള്‍ റഹിമാന്‍, അഡ്വക്കെറ്റ് കെ.ശ്രീകാന്ത്, ഹരീഷ് ബി. നമ്പ്യാര്‍, കെ.എ.മുഹമ്മദ്കുഞ്ഞി, മുഹമ്മദ് ഇസ്മയില്‍, ബി.എം.സഹല്‍, ടി.ടി.ജേക്കബ്, മുഹമ്മദ് വടകര, ഷാഫി ചെമ്പരിക്ക, ഉബൈദുള്ള കടവത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment