കഴിഞ്ഞ ബുധനാഴ്ചയാണ് സ്‌പെയിനിലെ മ്യുറികയില്‍ വാര്‍ഷിക ബിയര്‍ കുടി മത്സരം നടന്നത്. ഏറെ ആവേശഭരിതമായിരുന്നെങ്കിലും അവസാനം ബിയര്‍ കുടി മത്സരം ദുഃഖപര്യവസായി. ഏറ്റവും കൂടുതല്‍ ബിയര്‍ കുടിച്ച് മത്സരത്തില്‍ വിജയിച്ചയാള്‍ മരിച്ചുവീണതോടെയാണ് മത്സരത്തിന്റെ ആവേശമെല്ലാം കെട്ടടങ്ങിയത്.
45കാരനായ ജാക്വിന്‍ അല്‍കരാസ് ഗ്രേഷ്യ ആണ് ബിയര്‍ കുടി മത്സരത്തില്‍ വിജയിച്ച് മരിച്ചത്. മത്സരം ജയിച്ച് ട്രോഫി ഉയര്‍ത്തിനില്‌ക്കേ പെട്ടെന്ന് ജാക്വിന്‍ ഛര്‍ദ്ദിച്ച് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
ഡോക്ടര്‍മാര്‍ എത്തിയപ്പോഴേക്കും ജാക്വിന്‍ അവശനായിരുന്നു. ഹൃദയാഘാതവും സംഭവിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുപത് മിനിറ്റിനുള്ളില്‍ ഏറ്റവും കൂടുതല്‍ ബിയര്‍ കുടിക്കുകയായിരുന്നു ലക്ഷ്യം. ആറ് ലിറ്ററോളം ബിയര്‍ ജാക്വിന്‍ അകത്താക്കിയിരുന്നു. 15 വര്‍ഷത്തിലധികമായി മ്യൂറിക പ്രദേശത്ത് നിലനില്ക്കുന്നതാണ് ബിയര്‍കുടി മത്സരം. ബിയര്‍ കുടിച്ച് മരിച്ച വാര്‍ത്ത വന്നതോടെ ഈ മത്സരവും നിര്‍ത്തലാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment