
ന്യൂയോര്‍ക്ക് : നാലു കോടി വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന കാലാവസ്ഥയാണു ദിനോസറുകളുടെ വലുപ്പിനു കാരണമെന്നു ഗവേഷകര്‍. .
ആഗോള താപനം ഇങ്ങനെ തുടര്‍ന്നാല്‍ പല്ലിവര്‍ഗത്തില്‍പ്പെട്ട ജീവികള്‍ ദിനോസറുകളുടെ വലുപ്പം പ്രാപിക്കുമെന്നും കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു. മ്യാന്‍മാറില്‍നിന്നു ലഭിച്ച ദിനോസറുകളുടെ ഫോസിലിനെ അടിസ്ഥാനമാക്കിയായിരുന്നു പഠനം.
'പല്ലിരാജാവ്' ജീവിച്ചിരുന്ന അക്കാലത്ത് ഭൂമിയില്‍ കടുത്ത ചൂടായിരുന്നു. കാലാവസ്ഥയാണു ശീതരക്തമുള്ള ഈ ജീവിയെ വലുതാകാന്‍ സഹായിച്ചത്. ചൂടുകൂടിയാല്‍ കൂടുതല്‍ വളരാന്‍ പല്ലി വര്‍ഗങ്ങളില്‍പ്പെട്ട ജീവികള്‍ക്കാകും. ജപ്പാനിലെ കോമോഡോ ഡ്രാഗന്റെ വലുപ്പത്തെയാണു ഗവേഷകര്‍ ഉദാഹരമാക്കുന്നത്.
ആഗോള താപനം തുടര്‍ന്നാല്‍ ശീത രക്തമുള്ള കൂറ്റന്‍ പല്ലികളും, പാമ്പുകളും, മുതലകളും, ആമകളും ലോകം സ്വന്തമാക്കുമെന്നു ഗവേഷകനായ ജാസണ്‍ ഹെഡ് മുന്നറിയിപ്പു നല്‍കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment