രാജപുരം: മുസ്ലിം ലീഗ് ഓഫീസില്‍ അതിക്രമിച്ച് കടന്ന് ഫര്‍ണിച്ചറുകളും കാരംസ് ബോര്‍ഡും അടിച്ചു തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വേഷണം ആരംഭിച്ച രാജപുരം പോലീസ് പ്രതിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു.
കള്ളാര്‍ കപ്പക്കാലിലെ മൊയ്തു(55)വാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. മുസ്ലിം ലീഗ് കള്ളാര്‍ പഞ്ചായത്ത് കമ്മിറ്റി ഓഫീസില്‍ മൊയ്തു അതിക്രമിച്ച് കടന്ന് ഫര്‍ണിച്ചറുകളും മറ്റും തകര്‍ത്തുവെന്നാണ് കേസ്. മൊയ്തുവിന്റെ മകന്‍ ലീഗ് ഓഫീസില്‍ കാരംസും മറ്റും കളിക്കാനായി പോകുക പതിവാണ്. എന്നാല്‍ ഇതിനോട് മൊയ്തു എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. വിലക്ക് മറികടന്നിട്ടും മകന്‍ ലീഗ് ഓഫീസില്‍ പോയ വിവരമറിഞ്ഞ് പ്രകോപിതനായ മൊയ്തു വടിയുമായി പാര്‍ട്ടി ഓഫീസിലെത്തുകയും ഫര്‍ണിച്ചറുകളും കാരംസ് ബോര്‍ഡും അടിച്ച് തകര്‍ക്കുകയുമായിരുന്നു.
മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ എം എം മജീദിന്റെ പരാതിപ്രകാരമാണ് മൊയ്തുവിനെതിരെ പോലീസ് കേസെടുത്തത്. മൊയ്തുവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടു..
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment