കുമ്പള: മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ ചിത്രങ്ങളും പരാമര്‍ശങ്ങളും പോസ്റ്റ് ചെയ്ത സംഭവത്തില്‍ ഒരാളെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. പുത്തിഗെ ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്ത വി.എം. അരുണ്‍കുമാര്‍ (23) എന്നയാളെയാണ് കുമ്പള സി. ഐ സിബി തോമസ് അറസ്റ്റ് ചെയ്തത്.
ഇയാളെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. അതിനിടെ ശനിയാഴ്ച വൈകിട്ട് കുമ്പളയില്‍ പോലീസ് അനുമതി കൂടാതെ പ്രകടനം നടത്തിയതിന് ഉമര്‍ ഫാറൂഖ് തുടങ്ങി 2,000 പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ വര്‍ഗീയ പരാമര്‍ശങ്ങളും പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ചിത്രങ്ങളും കമന്റുകളും പോസ്റ്റ് ചെയ്ത സംഭവത്തില്‍ കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഒരുകൂട്ടം ആളുകള്‍ പ്രകടനം നടത്തിയത്.
പ്രകടനത്തിനിടെ കുമ്പളയിലെ ഒരു ആരാധനാലയത്തിനു നേരെ കല്ലേറുണ്ടായ സംഭവത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു വിഭാഗം കുമ്പള ടൗണില്‍ പ്രകടനം നടത്തി. വന്‍ പോലീസ് കാവലിലായിരുന്നു പ്രകടനം. കല്ലെറിഞ്ഞ സംഭവത്തില്‍ ആരാധനാലയ സെക്രട്ടറിയുടെ പരാതിയില്‍ കണ്ടാലറിയാവുന്ന ഒരാള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment