ലോകത്തെ ഗൂഗിള്‍ ഗ്ലാസിലൂടെ കാണാന്‍ കാത്തിരിക്കുന്നവര്‍ക്കായി മറ്റൊരു വാര്‍ത്ത. ഗൂഗിള്‍ ഗ്ലാസിനും എതിരാളി വരുന്നു. ഗ്ലാസ്അപ് എന്ന് പേരിട്ടിരിക്കുന്ന ഗ്ലാസാണ് ഗൂഗിളിന് വെല്ലുവിളിയായി പുറത്തിറങ്ങാന്‍ ഒരുങ്ങുന്നത്. ഗൂഗിള്‍ ഗ്ലാസില്‍ ഒരുക്കിയിരിക്കുന്നത്ര സംവിധാനങ്ങളൊന്നും ഇല്ലെങ്കിലും ഗ്ലാസ് അപിന്റെ വിലക്കുറവാണ് ഗൂഗിള്‍ ഗ്ലാസിന് വെല്ലുവിളിയാകുക.
വെറും 299 ഡോളറിന് വിപണിയിലെത്തുന്ന ഗ്ലാസ് അപ് 1500 ഡോളറിന് പുറത്തിറങ്ങിയ ഗൂഗിള്‍ ഗ്ലാസിന് തലവേദനയാകുമെന്ന് തന്നെയാണ് കരുതുന്നത്. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഗ്ലാസ് അപ് പ്രവര്‍ത്തിക്കുകയെങ്കിലും മൊബൈല്‍ ഫോണിന്റെ സഹായത്തില്‍ മാത്രമേ ഗ്ലാസ് അപ് പ്രവര്‍ത്തിക്കുകയുള്ളു. ഗൂഗിള്‍ ഗ്ലാസിനെ പോലെ സ്വയം പ്രവര്‍ത്തിക്കാനുള്ള ശേഷി ഇല്ലെന്നു സാരം.
ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നിവയില്‍ പ്രവൃത്തിക്കുന്ന തരത്തിലാണ് ഇപ്പോള്‍ ഗ്ലാസ് അപിന്റെ നിര്‍മ്മിതിയെങ്കിലും വിന്‍ഡോസ് ഫോണുകളിലേക്കു കൂടി വ്യാപിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നുണ്ട്. പുതിയ ഇമെയില്‍ സന്ദേശങ്ങള്‍, മെസേജുകള്‍, ട്വിറ്റര്‍ മെസേജുകള്‍, ഫെയ്‌സ്ബുക്ക് അപ്‌ഡേറ്റ് തുടങ്ങിയ വിവരങ്ങള്‍ ഗ്ലാസ് അപില്‍ കാണിക്കും. എന്നാല്‍ ഇവ കൈകാര്യം ചെയ്യണമെങ്കില്‍ മൊബൈല്‍ ഫോണിനെ തന്നെ ആശ്രയിക്കണം.
320X240 ആണ് ഗ്ലാസ് അപിന്റെ ഡിസ്‌പ്ലേ റെസല്യൂഷന്‍. ഒരു സെറ്റ് ലെന്‍സുകളും കണ്ണാടിയും ഗ്ലാസ് അപില്‍ ഉണ്ട്. എന്നാല്‍ ക്യാമറ ഇല്ല. ഒരു ദിവസത്തേക്ക് ഗ്ലാസ് അപില്‍ ചാര്‍ജ് നിലനില്‍ക്കും. മിനി യുഎസ്ബി ഉപയോഗിച്ച് റീചാര്‍ജ് ചെയ്യാന്‍ കഴിയും. മൊബൈല്‍ ഫോണിനെ ആശ്രയിക്കാതെ അത്യാവശ്യകാര്യങ്ങള്‍ ചെയ്യാനായി ഗ്ലാസ് അപില്‍ ടെച്ചുപാഡ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

65 ഗ്രാം മാത്രമാണ് ഗ്ലാസ് അപിന്റെ ഭാരം. അടുത്ത വര്‍ഷം ആദ്യത്തോടെ ഗ്ലാസ് അപ് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment