Latest News

ഇരുപതിലധികം രാജ്യങ്ങളിലെ തസ്ബീഹ് മാലകളുമായി മലയാളി

ദുബൈ: ഇരുപതിലധികം രാജ്യങ്ങളിലെ തസ്ബീഹ് മാലകളുടെ വലിയ ശേഖരവുമായി റംസാന്‍ മാസത്തെ പ്രാര്‍ത്ഥനാ ഭരിതമാക്കുകയാണ് പ്രവാസി മലയാളിയായ ഇബ്രാഹിം തവക്കല്‍. ഇരുന്നൂറിലധികം രാജ്യങ്ങളിലെ തസ്ബീഹ് മലകളാണ് ഇബ്രാഹിമിന്റെ ശേഖരത്തിലുള്ളത്.
പ്രാര്‍ത്ഥിക്കുമ്പോള്‍ കയ്യില്‍ കരുതുന്ന മാലയാണ് തസ്ബീഹ് മാലകള്‍. പ്രാര്‍ത്ഥനയുടെ എണ്ണം തിട്ടപ്പെടുത്താനാണ് തസ്ബീഹ് മാലകള്‍ ഉപയോഗിക്കുന്നത്.

ദുബായിയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്ന കാസര്‍കോട് സ്വദേശി ഇബ്രാഹി തവക്കല്‍ തസ്ബീഹ് മലകള്‍ ശേഖരിക്കാന്‍ തുടങ്ങിയിട്ട വര്‍ഷം നാലാകുന്നു.
ഇരുപതിലധികം രാജ്യങ്ങളിലെ തസ്ബീഹ് മലകളുണ്ട് ഇബ്രാഹിം തവക്കലിന്റെ കയ്യില്‍. മാലകളുടെ എണ്ണം ഇരുന്നൂറു കവിയും.

അഫ്ഗാനിസ്ഥാനില്‍ നിന്ന് ലഭിച്ച മൂന്ന് കിലോ ഭാരമുള്ള തസ്ബീഹ് മാലയാണ് കൂട്ടത്തില്‍ ഏറ്റവും വലുത്.ഒട്ടകത്തിന്റെ എല്ല് കൊണ്ട് നിര്‍മ്മിച്ച സൗദിയിലെ മാലയും കാട്ടൂ മരങ്ങളുടെ കായ കൊണ്ട് നിര്‍മ്മിച്ച ആഫ്രികന്‍ മാലയും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം. 

എഴുപതിനായിരം മുത്തുകള്‍ ചേര്‍ത്ത് ലോകത്തിലെ ഏറ്റവും വലിയ തസ്ബീഹ് മാല ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇബ്രാഹിം തവക്കല്‍.





Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.