രാമനാട്ടുകര: ഭക്ഷണം വിതരണം ചെയ്ത ഡിസ്‌പോസിബിള്‍ പ്ലേറ്റില്‍ സ്വാമി വിവേകാനന്ദന്റെ ഫോട്ടോ ആലേഖനം ചെയ്തതിനെ തുടര്‍ന്ന് ബി.ജെ.പി. ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ ഹോട്ടല്‍ ഉപരോധിച്ചു.
രാമനാട്ടുകരയിലെ ഹോട്ടലില്‍ വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. ഹോട്ടലിലെ തട്ടുകടയില്‍ ഇറച്ചിക്കറിയും കപ്പയും വിതരണം ചെയ്ത ഡിസ്‌പോസിബിള്‍ പ്ലേറ്റിന്റെ പിറകിലാണ് ഫോട്ടോ ആലേഖനം ചെയ്തിരുന്നത്.
പാര്‍സലായി വാങ്ങിയ ഭക്ഷണ പ്ലേറ്റില്‍ ഫോട്ടോ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബി.ജെ.പി., ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ ഹോട്ടലിലേക്ക് മാര്‍ച്ച് നടത്തിയത്. ഫറോക്കിലെ കടയില്‍ നിന്നാണ് പ്ലേറ്റ് വാങ്ങിയതെന്നും ഇതില്‍ സ്വാമി വിവേകാനന്ദന്റെ ഫോട്ടോ ഉണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നും ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കി. സംഘര്‍ഷത്തെത്തുടര്‍ന്ന് ഹോട്ടല്‍ അടച്ചു. ഫറോക്ക് എസ്.ഐ. കെ. സുഷീറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ഉപരോധക്കാരുമായി ചര്‍ച്ച നടത്തി.
ബി.ജെ.പി. പ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്ന് പോലീസ് ഹോട്ടല്‍ മാനേജ്‌മെന്റിനെതിരെ മതസ്പര്‍ധയുണ്ടാക്കിയതിന് കേസെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment