ദുബായ്: ഗവ. ഉദ്യോഗസ്ഥന്‍ ഇന്ത്യക്കാരനായ വാന്‍ഡ്രൈവറെ പരസ്യമായി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി യൂട്യൂബിലിട്ടയാള്‍ ദുബായില്‍ അറസ്റ്റിലായി. ദൃശ്യങ്ങള്‍ പകര്‍ത്തിയ ആള്‍ക്കെതിരെ ഉദ്യോഗസ്ഥന്റെ കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
ഒരാളുടെ അറിവോ സമ്മതമോ കൂടാതെ അയാളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് യു.എ.ഇ. നിയമപ്രകാരം കുറ്റകരമാണ്. പ്രതിയെ തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറുമെന്ന് ദുബായ് പോലീസ് ആക്ടിങ് ചീഫ് മേജര്‍ ജനറല്‍ ഖമീസ് മത്താര്‍ അല്‍ മസീന വ്യക്തമാക്കി. വ്യക്തികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നത് അയാളുടെ സ്വകാര്യതയ്‌ക്കെതിരെയുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദുബായിലെ ഒരു ഗവ. വകുപ്പിന്റെ ഡയറക്ടറായ പ്രസ്തുത ഉദ്യോഗസ്ഥന്‍ തന്റെ വാഹനത്തെ ഉരസി നീങ്ങിയ വാനിനെ പിന്തുടര്‍ന്ന് ഡ്രൈവറെ പിടിച്ചിറക്കി അടിക്കുന്ന ദൃശ്യങ്ങള്‍ക്ക് യൂട്യൂബില്‍ വന്‍ പ്രചാരണമാണ് ലഭിച്ചത്. ഇതിനെ അടിസ്ഥാനമാക്കി പോലീസ് കഴിഞ്ഞദിവസം ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്ത് പ്രോസിക്യൂഷന് കൈമാറി. ഇന്ത്യക്കാരനായ ഡ്രൈവറെ വിളിപ്പിച്ച് ചോദ്യംചെയ്ത് വിട്ടയയ്ക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ശനിയാഴ്ച മുറഖാബാദിലായിരുന്നു സംഭവം. തിങ്കളാഴ്ച മുതലാണ് ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രചരിച്ച് തുടങ്ങിയത്. പോലീസ് ദൃശ്യങ്ങള്‍ യൂ ട്യൂബില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തിരുന്നു.
നടുറോഡില്‍ ഇന്ത്യന്‍ ഡ്രൈവറെ മര്‍ദിച്ചു; സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment