മക്ക : വിശുദ്ധ റമസാനിലെ ആദ്യ ജുമുഅക്ക് സാക്ഷികളാകാന്‍ സ്വദേശികളും വിദേശികളുമായി ജനലക്ഷങ്ങള്‍ ഹറമിലേക്ക് ഒഴുകിയെത്തി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഹറമിലേക്ക് വരുന്നത് ചുരുക്കണമെന്ന അധികൃതരുടെ നിര്‍ദേശത്തിനിടയിലും പത്ത് ലക്ഷത്തോളം പേരാണ് കനത്ത വെയിലിനെ അവഗണിച്ച് ഹറമില്‍ സംഗമിച്ചത്. ഉംറയും ത്വവാഫും സുന്നത്ത് നിസ്‌കാരങ്ങളും നിര്‍വഹിച്ചും ജുമുഅയിലും ഖുതുബയിലും പങ്കെടുത്തും അവര്‍ ദൈവസ്മരണയില്‍ അലിഞ്ഞു .
കാലത്ത് തന്നെ പള്ളിയുടെ മിക്ക ഭാഗങ്ങളിലും വിശ്വാസികള്‍ തിങ്ങിനിറഞ്ഞിരുന്നു. ജുമുഅയുടെ സമയമായപ്പോഴേക്ക് എല്ലാ നിലകളും മുകള്‍ ഭാഗവും മുറ്റങ്ങളും ജനനിബിഢമായി. റോഡുകളിലേക്കും മര്‍കസിയ ഭാഗത്തേക്കും സ്വഫ്ഫുകള്‍ നീണ്ടു. ഒഴുകി വരുന്ന ജനസഞ്ചയത്തെ നിയന്ത്രിക്കാന്‍ സുരക്ഷ വിഭാഗവും സജ്ജമായി നിലനിന്നു. കാലത്ത് തന്നെ ഹറം ഭാഗത്തേക്ക് ഗതാഗത നിയന്ത്രണങ്ങള്‍ വരുത്തി. ഹറമിന്റെ പടിഞ്ഞാര്‍, തെക്ക്, വടക്ക് മുറ്റങ്ങളും പുതിയ കെട്ടിടത്തിന്റെ താഴെ നില, ഒന്നാം നില, അവക്കിടയിലെ നില എന്നിവ വ്യാഴാഴ്ച തന്നെ ഭരണാധികാരി അബ്ദുല്ല രാജാവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് തുറന്ന് കൊടുത്തിരുന്നു. നാലു ലക്ഷം പേര്‍ക്കാണ് ഇവിടെ നിസ്‌കരിക്കാന്‍ സൗകര്യമുള്ളത്.
മതാഫിലും പള്ളിയുടെ മറ്റുഭാഗങ്ങളിലും നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഹറമിലേക്ക് വരുന്നത് പരമാവധി കുറക്കണമെന്ന് സുരക്ഷ വിഭാഗം മൊബൈല്‍ സന്ദേശങ്ങള്‍ അയച്ച് ബോധവത്കരണം നടത്തിയിരുന്നു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സൗകര്യമുണ്ടാവുമെന്നും ഇത് വരെ ഉംറ ചെയ്യാത്തവര്‍ക്ക് മറ്റുള്ളവര്‍ സൗകര്യമൊരുക്കണമെന്ന് ഹറം കാര്യ വിഭാഗം മേധാവി ശൈഖ് അബ്ദുറഹ്മാന്‍ സുദൈസും പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഉംറ തീര്‍ഥാടകര്‍ക്ക് മതാഫിലേക്ക് പോകാനും വരാനും സാധിക്കുന്ന വിധത്തില്‍ പള്ളിയുടെ ഉള്‍ഭാഗത്തേക്കുള്ള പ്രവേശനം സുരക്ഷ വിഭാഗം ക്രമീകരിച്ചു.
ആറായിരത്തിലധികം പൊലീസുകാരെയാണ് മക്കയില്‍ ഇന്നലെ വിന്യസിച്ചിരുന്നതെന്ന് മക്ക പൊലീസ് മേധാവി ബ്രിഗേഡിയര്‍ അസ്സാഫ് അല്‍ഖുറശി പറഞ്ഞു. മര്‍കസിയയില്‍ കാല്‍ നടയാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി മോഷണം, പോക്കറ്റടിക്കാരെ കണ്ടെത്താന്‍ രഹസ്യാന്വേഷണ വിഭാഗത്തെ നിയമിച്ചിരുന്നു. ഗതാഗത സ്തംഭനം ഉണ്ടായിരുന്നില്ലെന്ന് മക്ക ഗതാഗത മേധാവി കേണല്‍ സല്‍മാന്‍ അല്‍ജമീഇ പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഭാഗത്തേക്ക് ആരെയും കടത്തിവിട്ടിരുന്നില്ല.
റമസാനില്‍ ഹറമിലെത്തുന്നവര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ 8000ത്തോളം ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്. ഹറമും പരിസരവും സിസിടിവി വഴി ഒപ്പിയെടുക്കുന്നതിനാല്‍ നിയമലംഘകരെ ഉടന്‍ തന്നെ പിടികൂടി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറുന്നുണ്ട്. ഹറമില്‍ നിലത്ത് വീണ് കിടക്കുന്ന അന്യരുടെ സാധനങ്ങള്‍ എടുത്ത മലയാളികളടക്കമുള്ള ഏതാനും പേരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. റമസാന്‍ ആരംഭിച്ചത് മുതല്‍ അഞ്ച് ലക്ഷത്തോളം പേരാണ് തറാവീഹ് നിസ്‌കാരത്തിന് എത്തുന്നത്.
ശൈഖ് അബ്ദുറഹ്മാന്‍ സുദൈസ് ആണ് ജുമുഅക്ക് നേതൃത്വം നല്‍കിയത്. വിശുദ്ധ റമസാനില്‍ നോമ്പും നിസ്‌കാരവും ഖുര്‍ആന്‍ പാരായണവും വര്‍ധിപ്പിച്ച് മനസ്സുകള്‍ സംസ്‌കരിക്കണം. തെറ്റുകള്‍ക്ക് അല്ലാഹുവിനോട് മാപ്പുചോദിക്കണം. സ്ത്രീകള്‍ പരപുരുഷ സങ്കലനവും അഴിഞ്ഞാട്ടവും നിര്‍ത്തണം. അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതകളും മറന്ന് ഒന്നിക്കാനുള്ള അവസരമായി റമസാനിനെ കാണണം. സിറിയയിലെ നിസ്സഹായരായ പൗരന്മാര്‍ക്ക് സാന്ത്വനമേകാന്‍ ഈ മാസത്തില്‍ അവിടുത്തെ സര്‍ക്കാര്‍ സന്നദ്ധമാകണം. ഈജിപ്തിലെ സര്‍ക്കാര്‍ കൂടുതല്‍ മുന്‍കരുതലോടെയാണ് മുന്നോട്ട് നീങ്ങേണ്ടത്. ഖുതുബയില്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
മദീന മസ്ജിദുന്നബവിയില്‍ ശൈഖ് അലി അബ്ദുറഹ്മാന്‍ അല്‍ഹുദൈഫിയാണ് ജുമുഅ ക്കും ഖുതുബക്കും നേതൃത്വം നല്‍കിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment