
മെല്‍ബണ്‍ : ഹെവ്‌ലറ്റ് പക്കാര്‍ഡ് ഓസ്‌ട്രേലിയയോട് മൂന്ന് മില്യണ്‍ ഡോളര്‍ പിഴയൊടുക്കാന്‍ കോടതി. കസ്റ്റര്‍മാരോട് സേവനത്തെകുറിച്ച് തെറ്റായ അവകാശ വാദം ഉന്നയിച്ചതിനെ തുടര്‍ന്നാണിത്. കണ്‍സ്യൂമര്‍ ഗ്യാരറ്റി, ഉത്പന്നം തിരിച്ച് നല്‍കുന്നത്, വാറന്‍ണ്ടി, റിപ്പെയര്‍ ചെയ്തു നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ ഇവയില്‍ എല്ലാം വഴിതെറ്റിക്കുന്ന അവകാശവാദമാണ് കമ്പനി ഉന്നയിച്ചിരുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ഓസ്‌ട്രേലിയന്‍ കോംപറ്റീഷന്‍ ആന്റ് കണ്‍സ്യൂമര്‍ കമ്മീഷനാണ് വിഷയം കോടതയിലെത്തിച്ചത്. ജസ്റ്റീസ് റോബര്‍ട്ട് ബച്ച്മാനാണ് പിഴയൊടുക്കാന്‍ ഉത്തരവിട്ടത്.
കമ്പനിയുടെ കണ്‍സ്യൂമര്‍ നയങ്ങള്‍ അനുയോജ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എച്ച്പി അറിയിച്ചു. എല്ലാ ഉപഭോക്താക്കളുടെയും സംതൃപ്തി പ്രധാനമാണെന്നും ജീവനക്കാര്‍ക്ക് പരീശീലനം നല്‍കുമെന്നും കമ്പനി പറഞ്ഞു. എസിസിസിയുടെ കണ്‌ടെത്തലില്‍ ഖേദം രേഖപ്പെടുത്തുന്നു. എച്ച്പിയുടെ സേവനത്തില്‍ അല്‍പം നിലവാര തകര്‍ച്ച വന്നിട്ടുണ്ട്. ഡെസ്‌ക് ടോപ് കമ്പ്യൂട്ടറുകള്‍, നോട്ട്ബുക്ക്, ലാപ് ടോപ്, പ്രിന്ററുകള്‍ തുടങ്ങിയവയുടെ സര്‍വീസുമായാണ് പ്രശ്‌നം ഉണ്ടായിരിക്കുന്നത്. ഇവ പരിഹരിക്കുമെന്നും എച്ച്പി വക്താക്കള്‍ പ്രതികരിച്ചു.
എച്ച്പിയ്‌ക്കെതിരെ എസിസിസി നടത്തുന്ന നിയമനടപടി കോടതി ഉത്തരവോടെ അവസാനിച്ചതായാണ് കരുതുന്നത്. ഓസ്‌ട്രേലിയന്‍ കണ്‍സ്യൂമര്‍ ലോ പ്രകാരം കമ്പനി പുതയ നയം പ്രഖ്യാപിക്കും. പിഴയിടാനുള്ള തീരുമാനത്തെ എസിസിസി സ്വാഗതം ചെയ്തു. കമ്പനികള്‍ക്ക് ശക്തമായ താക്കീതാണിതെന്നും എസിസിസി വിലയിരുത്തുന്നു.
Keywords: Australia, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment