
പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍ : നിര്‍ണായകമായ മത്സരത്തില്‍ വന്‍ വിജയം നേടി ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ഇന്ത്യ വിജയവഴിയില്‍ എത്തി. ആദ്യ രണ്ടു മത്സരങ്ങളിലും തോറ്റ് ഇന്ത്യയുടെ ഗതി നിര്‍ണായകമായ ഘട്ടത്തിലാണ് വന്‍വിജയവഴിയില്‍ തിരിച്ചെത്തിയത്. വെസ്റ്റിന്‍ഡിസിനെ 102 റണ്‍സിനാണ് ഇന്ത്യ തോല്‍പിച്ചത്.
ക്യാപ്റ്റന്‍ കോഹ്‌ലിയുടെ സെഞ്ച്വറിയും (102) ഓപ്പണര്‍ ശിഖര്‍ ധവാന്റേയും(69) മികവില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുത്തു. മഴ വില്ലനായ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിന്റെ വിജയലക്ഷ്യം 39 ഓവറില്‍ 274 റണ്‍സാക്കി. എന്നാല്‍ 34 ഓവറില്‍ വെസ്റ്റിന്‍ഡീസ് 171 റണ്‍സിന് ആള്‍ഔട്ടാകുകയായിരുന്നു. വിരാട് കോഹ്‌ലിയാണ് കളിയിലെ കേമന്‍.
ഇന്ത്യക്ക് വേണ്ടി ഭുവനേശ്വര്‍ കുമാറും ഉമേശ് യാദവും മൂന്ന് വിക്കറ്റ് വീതവും ഇഷാന്ത് ശര്‍മ്മയും ജഡേജയും രണ്ടു വിക്കറ്റ് വീതവും നേടി വിജയത്തില്‍ നിര്‍ണ്ണായകമായി.
Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment