Latest News

കാഞ്ഞങ്ങാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനു തിരിച്ചടി


കാസര്‍കോട്. കാഞ്ഞങ്ങാട് നഗരസഭ ഭരണത്തില്‍ നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടി.

പട്ടാക്കല്‍ വാര്‍ഡില്‍(35ാം വാര്‍ഡ്) നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഐഎന്‍എല്‍ പിന്തുണയുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥി നജീമ റാഫി വിജയിച്ചു. (49 വോട്ടുകള്‍ക്കാണ് ജയം.) വോട്ടുനില: നജീമ(എല്‍ഡിഎഫ്)549, റുബീന(യുഡിഎഫ്)500, ചിത്രലേഖ(സ്വത)299. തിരഞ്ഞെടുപ്പു ഫലത്തോടെ നഗരസഭയില്‍ ബിജെപിയും എല്‍ഡിഎഫും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ക്കു ഭൂരിപക്ഷമായി. 43 അംഗ കൗണ്‍സിലില്‍ ഭരണപക്ഷത്തിന് 21ഉം പ്രതിപക്ഷത്ത്(സിപിഎമ്മും ബിജെപിയും ഉള്‍പ്പെടെ) 22ഉം അംഗങ്ങളായി.

പനത്തടി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കാണ് ജയം. എല്‍ഡിഎഫിലെ ജൂബി സി.ഏലിയാസിനാണ് ജയം.(240 വോട്ടുകള്‍ക്ക്). കഴിഞ്ഞ തവണ അട്ടിമറിയിലൂടെ യുഡിഎഫ് ജയിച്ച സ്ഥലമാണ് എല്‍ഡിഎഫ് തിരിച്ചുപിടിച്ചത്. യുഡിഎഫ് ഭരിക്കുന്ന ഇവിടെ ഫലം ഭരണത്തെ ബാധിക്കില്ല.

കാന്തപുരം സുന്നീവിഭാഗം ഐ.എന്‍.എല്‍. - എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പരസ്യമായി രംഗത്തിറങ്ങിയതാണ് നജീമക്ക് മിന്നുന്നവിജയം നേടിക്കൊടുത്തത്.
ബല്ലാ കടപ്പുറത്ത് കാന്തപുരം സുന്നീ വിഭാഗത്തിന്റെ സമ്മേളനം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പ്രതികാരമായാണ് അവര്‍ ലീഗ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ പരസ്യമായി രംഗത്തിറങ്ങിയത്. 

ലീഗ് ഇവിടെ ഇ.കെ. വിഭാഗം സുന്നീവിഭാഗത്തിന് അനുകൂലമായി നിലപാട് സ്വീകരിച്ചതാണ് മുസ്ലിം ലീഗിന് തിരിച്ചടിയായത്. മുസ്ലിം ലീഗ് നേതാക്കള്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെയാണ് ബല്ലാ കടപ്പുറത്ത് സമ്മേളനം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതിന് കേസെടുത്തിട്ടുള്ളത്.

ലീഗിന്റെ ഉറച്ചസീറ്റാണ് ഇവിടെ നഷ്ടപ്പെട്ടിരിക്കുന്നത്. ബല്ലാ കടപ്പുറം സംഭവവുമായി ബന്ധപ്പെട്ട് കാന്തപുരം സുന്നീവിഭാഗത്തിന്റെ വോട്ട് പട്ടാക്കല്‍ ഉപതെരഞ്ഞെടുപ്പില്‍ ആവശ്യമില്ലെന്ന് ചില ലീഗ് നേതാക്കള്‍ പരസ്യമായിപറഞ്ഞ് വെല്ലുവിളിച്ചതാണ് ലീഗിന് ഇവിടെ പാരയായി മാറിയത്.


Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.