മുസ്‌ലിംലീഗിന്റെ ഹഫ്‌നീത അസുഖംകാരണം വേട്ടെടുപ്പില്‍ പങ്കെടുത്തില്ല. യു.ഡി.എഫ്. സ്ഥാനാര്‍ഥിയായ അഡ്വ. ടി.ഒ.മോഹനന് 32ഉം എതിര്‍ സ്ഥാനാര്‍ഥി എല്‍.ഡി.എഫിലെ ഇ.കെ.മുഹമ്മദ് ഷമീമിന് എട്ടും വോട്ടുകള്‍ ലഭിച്ചു. സി.സമീര്‍ സ്ഥാനാര്‍ഥിയായി അഡ്വ. ടി.ഒ.മോഹനന്റെ പേര് നിര്‍ദേശിച്ചു.മുന്‍ ചെയര്‍മാന്‍ എം.സി.ശ്രീജ പിന്താങ്ങി.എല്‍.ഡി.എഫിലെ യു.പുഷ്പരാജ് മുഹമ്മദ് ഷമീമിന്റെ പേര് നിര്‍ദേശിച്ചു. നജ്മുന്നീസ പിന്താങ്ങി. ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ എം.സി.കനകാംബരന്‍ റിട്ടേണിങ് ഓഫീസറായി. നഗരസഭാ സെക്രട്ടറി രാധാകൃഷനും തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിക്കാനുണ്ടായിരുന്നു. തിരഞ്ഞെടുപ്പിനുശേഷം സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ റോഷ്‌നി ഖാലിദ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
നഗരസഭ 40-ാം വാര്‍ഡ് കാംബസാറില്‍നിന്ന് വിജയിച്ച അഡ്വ. ടി.ഒ.മോഹനന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു. കോണ്‍ഗ്രസ്-ലീഗ് ധാരണ പ്രകാരം വൈസ്‌ചെയര്‍മാന്‍ സി.സമീര്‍ സ്ഥാനമൊഴിഞ്ഞതോടെയാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 15 വര്‍ഷമായി കണ്ണൂര്‍ ബാറില്‍ അഭിഭാഷകനായി പ്രാക്ടീസ്‌ചെയ്യുന്ന മോഹനന്‍ നോട്ടറികൂടിയാണ്. കെ.എസ്.യു. ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഇപ്പോള്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി, കാര്‍ഷിക സംഘടനയായ കിസാന്റെ ചെയര്‍മാന്‍, ജവഹര്‍ലാല്‍ നെഹ്രു പബ്ലിക് ലൈബ്രറി വൈസ് ചെയര്‍മാന്‍, എസ്.പി.സി.എ.യുടെ വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ വഹിക്കുന്നു. ഭാര്യ: മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക വി.ആര്‍.പ്രീത. അമല്‍ മോഹന്‍, അനഘ മോഹന്‍ എന്നിവര്‍ മക്കളാണ്.
തിരഞ്ഞെടുപ്പിനുശേഷം ചേര്‍ന്ന അനുമോദന യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ റോഷ്‌നി ഖാലിദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് കെ.സുരേന്ദ്രന്‍, സി.സമീര്‍, വി.വി.പുരുഷോത്തമന്‍, പി.പി.ലക്ഷ്മണന്‍, കെ.പി.താഹിര്‍, എം.സി.ശ്രീജ, യു.പുഷ്പരാജ്, ബാബുരാജ്, അഷ്‌റഫ് ബംഗാളി മുഹല്ല എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment