കാസര്‍കോട്: ജില്ലയിലെ അടക്ക കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്തുകോടി രൂപ ധനസഹായം ഉടന്‍ നല്‍കണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് കൃഷി ഭവന്‍ മുഖേനയുള്ള ആനുകൂല്യങ്ങള്‍ കൃത്യമായി ലഭ്യമാക്കുന്നതിന്റെ ഭാഗമായി എഡിസി മെമ്പര്‍മാരുടെ യോഗം വിളിച്ചുചേര്‍ക്കും.
സെപ്തംബര്‍ 21ന് കാസര്‍കോട്ടുനിന്നും തിരുവനന്തപുരത്തേക്ക് കര്‍ഷകരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു പ്രയാണമാരംഭിക്കുന്ന സംസ്ഥാന പ്രചരണ ജാഥയുടെ ഉദ്ഘാടന പരിപാടി വിജയിപ്പിക്കാന്‍ പരിപാടികള്‍ ആവിഷ്‌കരിക്കും.
സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി പുറത്തിറക്കുന്ന 'സ്വതന്ത്ര കര്‍ഷകന്‍' മാസികക്ക് ജില്ലയില്‍ രണ്ടായിരം വരിക്കാരെ ചേര്‍ക്കും. ജില്ലാ കോര്‍ഡിനേറ്ററായി കെ.ബി.മുഹമ്മദ് കുഞ്ഞിയെയും അസി.കോര്‍ഡിനേറ്ററായി ഇ.ആര്‍.ഹമീദിനെയും ഹൊസ്ദുര്‍ഗ്ഗ് താലൂക്കില്‍ പാലാട്ട് ഇബ്രാഹിമിനെയും തെരഞ്ഞെടുത്തു.
സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എസ്.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് ബി.എച്ച്.അബ്ദുല്ലക്കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.എ.അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എം.അബ്ദുല്ല മുഗു, കെ.ബി.മുഹമ്മദ് കുഞ്ഞി, പാലാട്ട് ഇബ്രാഹിം, കൊവ്വല്‍ അബ്ദുല്‍ റഹ്മാന്‍ പ്രസംഗിച്ചു.
Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment