Latest News

കടപ്പുറത്ത് ടാങ്കറുകള്‍ കരയ്ക്കടിഞ്ഞത് നാട്ടുകാരെ ആശങ്കയിലാഴ്ത്തി


കുമ്പള: കടപ്പുറത്ത് മൂന്ന് വലിയ ടാങ്കറുകള്‍ കരയ്ക്കടിഞ്ഞു. കുമ്പള ഷിറിയ ബേരിക്ക കടപ്പുറത്താണ് ടാങ്കറുകള്‍ കരയ്ക്കടിഞ്ഞത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് ടാങ്കറുകള്‍ കടലിലൂടെ ഒഴുകി വരുന്നത് മത്സ്യത്തൊഴിലാളികള്‍ കണ്ടത്.

അവര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ തീരദേശ പോലീസും കുമ്പള പോലീസും ബോംബ് സ്‌ക്വാഡും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി ടാങ്കറുകള്‍ കരയ്‌ക്കെത്തിച്ചു. ടാങ്കറുകള്‍ കരയ്ക്കടിഞ്ഞ വിവരമറിഞ്ഞ് നൂറു കണക്കിനാളുകള്‍ തീരത്തേക്ക് ഒഴുകിയെത്തി. ഒരു സ്റ്റീൽ സ്ട്രക്ച്ചറിനകത്താണ് മൂന്ന് ഭാഗങ്ങളായി ഓരോ ടാങ്കറുകളും ഘടിപ്പിച്ചിട്ടുള്ളത്.

ജപ്പാനില്‍ നിന്നുമാണ് ടാങ്കറുകള്‍ ഒഴുകിയെത്തിയതെന്ന് സംശയിക്കുന്നു. CIMC-ENRC എന്നെഴുതിയ ശേഷം ജപ്പാനീസ് ഭാഷയിലാണ് ടാങ്കറില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. INRS 20/1018/NRSU/0216(4) എന്ന കോഡ് നമ്പറും ടാങ്കറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ടാങ്കറുകളില്‍ സ്‌ഫോടക ശേഷിയുള്ള ഒന്നുമില്ലെന്നും ഗ്യാസാണുള്ളതെന്നും ബോംബ് സ്‌ക്വാഡ് വിദഗ്ദ്ധര്‍ പ്രാഥമിക നിഗമനത്തിലെത്തി. ഗ്യാസ് ചോര്‍ചയുണ്ടായാല്‍ സമീപത്തുള്ളവര്‍ മയങ്ങി വീഴാന്‍ സാധ്യതയുണ്ടെന്നും ബോംബ് സ്‌ക്വാഡ് മുന്നറിയിപ്പ് നല്‍കി.

ഓയില്‍ കമ്പനി അധികൃതരുമായും വിദഗ്ദ്ധരുമായും പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ഇവര്‍ സ്ഥലത്തെത്തിയ ശേഷം മാത്രമെ ടാങ്കര്‍ തുറന്ന് പരിശോധന നടത്തുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു. സാധാരണ ടാങ്കര്‍ ലോറിയില്‍ കയറ്റിക്കൊണ്ടു പോകുന്ന തരത്തിലുള്ള ടാങ്കറുകളാണ് കരയ്ക്കടിഞ്ഞിട്ടുള്ളത്. സമീപവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫ്രിഡ്ജ്, ഫുട്‌ബോള്‍, സിലണ്ടറുകള്‍, ക്യാപ്പ് തുടങ്ങിയവയും കാസര്‍കോടിന്റെ തീരപ്രദേശങ്ങളില്‍ ഒഴുകി എത്തിയിരുന്നു.




Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.