കാസര്‍കോട്: ബിസിനസ്സുകാരനായ യുവാവിന്റെ ഫേസ് ബുക്കില്‍ നഗ്നചിത്രങ്ങള്‍ തിരുകിക്കയറ്റിയ ആളെ തിരിച്ചറിഞ്ഞു. കാസര്‍കോട്ടെ മുഹമ്മദ് കുഞ്ഞിയുടെ മകനും ബിസിനസ്സുകാരനുമായ എം കെ ഇബ്രാഹിമിന്റെ ഫേസ് ബുക്കില്‍ നഗ്നചിത്രങ്ങള്‍ കയറ്റിയത് ബന്ധുവായ യുവാവാണെന്നാണ് സൂചന. ഇതേ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ ആരോപണ വിധേയനായ യുവാവ് നാട്ടില്‍ നിന്നും മുങ്ങിയിരിക്കുകയാണ്.
ഇബ്രാഹിം കമ്പ്യൂട്ടറില്‍ തന്റെ ഫേസ് ബുക്ക് തുറന്നപ്പോഴാണ് അശ്ലീലച്ചുവയുള്ള വാചകങ്ങളോടെ സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ തിരുകിക്കയറ്റിയ നിലയില്‍ കണ്ടെത്തിയത്. ഇത് മൂലം സമൂഹത്തില്‍ തനിക്ക് അപകീര്‍ത്തിയുണ്ടായെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഇബ്രാഹിം കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെയാണ് ഫേസ് ബുക്കില്‍ നഗ്ന ചിത്രം കയറ്റിയത് ആരാണെന്നത് സംബന്ധിച്ച് വിവരം ലഭിച്ചത്. ഐടി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ കാസര്‍കോട് ടൗണ്‍ എസ് ഐ ടി ഉത്തംദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. പ്രതിയെ ഉടന്‍ വലയിലാക്കാന്‍ സാധിക്കുമെന്ന വി ശ്വാസത്തിലാണ് പോലീസ്.
മുന്‍ വിരോധം തീര്‍ക്കാന്‍ ഇബ്രാഹിമിനെ സമൂഹത്തില്‍ ഇകഴ്ത്തിക്കാണിക്കുന്നതിന് വേണ്ടി ബന്ധു ബോധപൂര്‍വ്വമാണ് ഫേസ് ബുക്കില്‍ നഗ്ന ചിത്രം പ്രചരിപ്പിച്ചതെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഈ കേസില്‍ പോലീസ് അന്വേഷണം നടത്തി വരുന്നത്. കുമ്പളയില്‍ ഫേസ് ബുക്കില്‍ മതനിന്ദ നടത്തുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ പ്രത്യക്ഷപ്പെട്ടത് സംബന്ധിച്ച് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഫേസ് ബുക്ക് ദുരുപയോഗവുമായി ബന്ധപ്പെട്ട് കാസര്‍കോട്ട് മറ്റൊരു കേസ് കൂടി പ്രത്യക്ഷപ്പെട്ടത്.
ഫേസ് ബുക്കുകള്‍ ദുരുപയോഗം ചെയ്യുന്ന പ്രവണതകള്‍ വ്യാപകമാകുന്നത് ആശങ്കയ്ക്ക് ഇട നല്‍കിയിട്ടുണ്ട്. ഫേസ് ബുക്കുകളുടെ മറവില്‍ തട്ടിപ്പ് നടത്തുന്ന ഗൂഢ സംഘങ്ങള്‍ സമൂഹത്തില്‍ പെരുകി വരികയാണ്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment