Latest News

മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാത്തത് ജയലില്‍ കിടക്കേണ്ടി വരുമെന്ന ഭയം: എളമരം


ഉദുമ: സോളാര്‍ തട്ടിപ്പ് കേസില്‍ നിരവധി തെളിവുകള്‍ പുറത്ത് വന്നിട്ടും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാത്തത് ജയലില്‍ കിടക്കേണ്ടി വരുമെന്ന ഭയം കൊണ്ടാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എളമരം കരീം എംഎല്‍എ പറഞ്ഞു. 
മുഖ്യമന്ത്രി പ്രതിയാകുമെന്നായപ്പോള്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ഇതിന് ആഭ്യന്തര മന്ത്രി കൂട്ടുനില്‍ക്കുകയാണ്. പൂച്ചക്കാട്ട് എല്‍ഡിഎഫ് ഉദുമ മണ്ഡലം വാഹന പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു എളമരം.

പണം ഇടപാട് നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാെണന്ന് ജോപ്പന്‍ മൊഴി നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തെളിവെടുപ്പിനായി പ്രതികളെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൊണ്ടുവരികയും ഉമ്മന്‍ചാണ്ടിയെ ചോദ്യം ചെയ്യുകയും വേണം. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നു. ഉമ്മന്‍ചാണ്ടിയെ ചോദ്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊലീസിന് പരിമതിയുണ്ട്. ഇതുകാരണം ഗൂഢാലോചന നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ അല്ലന്നു വരുത്തിതീര്‍ക്കാനാണ് അന്വേഷണം ഉദ്യോഗസ്ഥരുടെ ശ്രമം.
കേരളത്തില്‍ സ്വന്തമായി ഫോണ്‍ ഉപയോഗിക്കാതെ മറ്റുള്ളവരുടെ ഫോണ്‍ ഉപയോഗിക്കുന്നത് മൂന്നുപേര്‍ മാത്രമാണ്.ബണ്ടിചോര്‍, സരിത എസ് നായര്‍, ഉമ്മന്‍ചാണ്ടി എന്നിവരാണത്. ഉമ്മന്‍ചാണ്ടിയുടെ എല്ലാ കള്ളത്തരത്തിനും കൂട്ടുനില്‍ക്കുന്നത് മുസ്ലിംലീഗാണ്. അത് തിരിച്ചറിഞ്ഞാണ് രമേശ് ചെന്നിത്തല മുസ്ലിംലീഗിന് നേരെ ആരോപണം ഉന്നയിച്ചത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവക്കുംവരെ ഇടതുപക്ഷം സമരം നടത്തും. പ്രതിഷേധത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ച് അമര്‍ത്താനാകില്ല. എളമരം പറഞ്ഞു. 

ആര്‍എസ്പി ജില്ലാ സെക്രട്ടറി ഹരീഷ് ബി നമ്പ്യാര്‍ അധ്യക്ഷനായി. ജാഥ ലീഡര്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ, സിപിഐ എം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എന്നിവര്‍ സംസാരിച്ചു. എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ കെ വി കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു. പാക്കം, പുല്ലൂര്‍, അമ്പലത്തറ, പെരിയ, പെരിയാട്ടടുക്കം, തച്ചങ്ങാട്, പാലക്കുന്ന്, ഉദുമ, മാങ്ങാട്, മേല്‍പറമ്പ്, കോളിയടുക്കം, ചട്ടഞ്ചാല്‍, പെര്‍ളടുക്കം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കുണ്ടംകുഴിയില്‍ സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ലീഡറിന് പുറമെ പി ദിവാകരന്‍, ടി നാരായണന്‍, ടി വി കരിയന്‍, കെ മണികണ്ഠന്‍, വി രാജന്‍, ജയകൃഷ്ണന്‍, സി രാമചന്ദ്രന്‍ നായര്‍, രാധാകൃഷ്ണന്‍ പെരുമ്പള എന്നിവര്‍ സംസാരിച്ചു. 

ചൊവ്വാഴ്ച ബീംബുങ്കാലിന്‍ നിന്നാരംഭിക്കുന്ന ജാഥ കാഞ്ഞിരത്തിങ്കാല്‍, മുന്നാട്, പള്ളത്തിങ്കാല്‍, കുറ്റിക്കോല്‍, പടുപ്പ്, ബന്തടുക്ക, പാണ്ടി, അഡൂര്‍, ദേലംപാടി, ഇരിയണ്ണി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ബോവിക്കാനത്ത് സമാപിക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.