Latest News

യഹ്‌യ തളങ്കരയും അഷ്‌റഫും കല്ലട്ര അബ്ബാസ് ഹാജി പുരസ്‌കാരം ഏറ്റുവാങ്ങി


ഷാര്‍ജ: മുസ്‌ലിം ലീഗ് നേതാവായിരുന്ന കല്ലട്ര അബ്ബാസ് ഹാജിയുടെ സ്മരണക്കായി ഷാര്‍ജ കെ.എം.സി.സി. ഉദുമ മണ്ഡലം കമ്മിറ്റി ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്തു. യു.എ.ഇ. കെ.എംസി.സി. കേന്ദ്ര കമ്മിറ്റി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര, സാമൂഹ്യ പ്രവര്‍ത്തകര്‍ അഷ്‌റഫ് താമരശ്ശേരി എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ജീവകാരുണ്യ രംഗത്തെ സേവനം മാനിച്ചാണ് അവാര്‍ഡ്.

ത്വാഹ ചെമ്മനാട് അധ്യക്ഷത വഹിച്ചു. ഷാര്‍ജ കെ.എം.സി.സി. പ്രസിഡണ്ട് ഹാഷിം നൂഞ്ഞേരി ഉദ്ഘാടനം ചെയതു. കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ട് നിസാര്‍ തളങ്കര അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി കല്ലട്ര അബ്ബാസ് ഹാജി അനുസ്മരണ പ്രഭാഷണം നടത്തി. ശിഹാബ് തങ്ങള്‍ മംഗല്ല്യ സഹായ നിധി പദ്ധതി ബ്രോഷര്‍ പ്രകാശം കെ.എച്ച്.എം.അഷ്‌റഫ് നിര്‍വ്വഹിച്ചു. ഡോ. ദിനേഷ് കര്‍ത്ത ഏറ്റുവാങ്ങി. അബ്ബാസലി ശിഹാബ് തങ്ങള്‍ക്കുള്ള ഉപഹാരം അമീര്‍ ബേക്കല്‍ സമ്മാനിച്ചു.
അബ്ദുല്‍ ഗഫൂര്‍ ദാരിമി, ഖാലിദ് പാറപ്പള്ളി, യാസീന്‍ വെട്ടം, ഷാഫി ആലക്കോട്, അമീര്‍ കല്ലട്ര, അബ്ബാസ് കോട്ടിക്കുളം, ഷാഫി തച്ചങ്ങാട്, അറഫാത്ത് മാസ്തിഗുഡ്ഡ പ്രസംഗിച്ചു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.