കോഴിക്കോട്: മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ ചികില്‍സയിലായിരുന്ന സയാമീസ് ഇരട്ടകളില്‍ രണ്ടാമത്തെ കുഞ്ഞും വ്യാഴാഴ്ച മരണത്തിനു കീഴടങ്ങി. കഴിഞ്ഞ ആഴ്ച നടന്ന ശസ്ത്രക്രിയയില്‍ ഒരു കുഞ്ഞ് മരണത്തിനു കീഴടങ്ങിയിരുന്നു. രണ്ടും പെണ്‍കുട്ടികളാണ്.
മഞ്ചേരി പാണ്ടിക്കാട് വള്ളുവങ്ങാട് വടക്കാങ്ങര സുകുമാരന്‍-സുചിത്ര ദമ്പതികള്‍ക്കു ജനിച്ച സയാമീസ് ഇരട്ടകളാണിവര്‍. മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ മെയ് 24നു ജനിച്ച സയാമീസ് ഇരട്ടകളെ അന്നുതന്നെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ വിദഗ്ധ പരിശോധനയ്ക്കു ശേഷമാണ് ശസ്ത്രക്രിയക്കു തീരുമാനമെടുത്തത്. നട്ടെല്ലും ഇടുപ്പുകളും ഒട്ടിച്ചേര്‍ന്ന നിലയിലായിരുന്നു. ഒരു കുട്ടിക്ക് ഹൃദയത്തിന് രണ്ട് അറകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഒരു ശിശു നേരത്തേ തന്നെ അവശനിലയിലായിരുന്നു. അവയവങ്ങള്‍ കുറവും വളര്‍ച്ച കുറവും ആയതിനാല്‍ ആരോഗ്യനില തൃപ്തികരമല്ലായിരുന്നു. മൂന്നാഴ്ച മുമ്പേ കുടലിനു നടത്തിയ ശസ്ത്രക്രിയയില്‍ ആരോഗ്യനില മെച്ചമായതിനാലാണ് ഒരു ശിശുവിനു മുലപ്പാല്‍ കുടിക്കാന്‍ സാധിച്ചിരുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment