Latest News

വിവാഹ പ്രായം: സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പിന്‍വലിക്കണമെന്ന് സമസ്ത ഇ.കെ വിഭാഗം

കോഴിക്കോട്: മുസ്ലിം വിവാഹപ്രായവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവ് പിന്‍വലിക്കണമെന്ന് സമസ്ത ഇ.കെ വിഭാഗം. പുതിയ ഉത്തരവ് സുപ്രീം കോടതി വിധിക്കെതിരാണെന്നും ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്നും സമസ്ത നേതാക്കള്‍ വ്യക്തമാക്കി.

സമസ്ത എംപ്ലോയീസ് യൂണിയന്‍ കോഴിക്കോട്ട് സംഘടിപ്പിച്ച പണ്ഡിത സംഗമമാണ് സര്‍ക്കാറിന്റെ പുതിയ ഉത്തരവ് മുസ്ലിം താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കിയത്.

പുതിയ ഉത്തരവ് പിന്‍വലിക്കണമെന്ന് സമസ്ത സര്‍ക്കാറിനോട് രേഖാമൂലം ആവശ്യപ്പെടും. സുപ്രീം കോടതി ഉത്തരവ് ഋതുമതിയായ മുസ്ലിം സ്ത്രീക്ക് വിവാഹം ചെയ്യാന്‍ അനുവാദം നല്‍കുന്നുണ്ട്. ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

1955 ലെ ഹിന്ദു മാര്യേജ് ആക്ട് പ്രകാരവും 72 ലെ ക്രിസ്ത്യന്‍ വിവാഹ നിയമപ്രകാരവും 18 വയസ്സില്‍ താഴെയുള്ള വിവാഹം നിയമവിരുദ്ധമല്ല. ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തിലല്ല പതിനെട്ട് വയസ്സ് നിശ്ചയിച്ചത്. പുതിയ ഉത്തരവിനെതിരെ വ്യാപകരമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനും സമസ്ത യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.