Latest News

സോളാറില്‍ പൊള്ളി, തിരുവഞ്ചൂരിന് ആഭ്യന്തരവകുപ്പ് നഷ്ടമാകും

തിരുവനന്തപുരം: തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ആഭ്യന്തര വകുപ്പ് സ്ഥാനത്തുനിന്ന് മാറ്റിയേക്കും. കോണ്‍ഗ്രസില്‍ ഇത് സംബന്ധിച്ച് തിരക്കിട്ട ആലോചനകള്‍ നടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍. 

നിയമസഭ സമ്മേളത്തിനുശേഷമായിരിക്കും തിരുവഞ്ചൂരിന്‍റെ സ്ഥാനചലനം. മുഖ്യമന്ത്രിയും ചെന്നിത്തലയും യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് സൂചനകള്‍ ഉയര്‍ന്നുവന്നത്. നിയമസഭാ സമ്മേളനത്തിന് ശേഷം ഇക്കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പിനെതിരെ പരാതി ഉന്നയിച്ചു.

ആഭ്യന്തര വകുപ്പ് ഇങ്ങനെ പോകുന്നത് അനുവദിക്കാനാവില്ലെന്നായിരുന്ന് മുഖ്യമന്ത്രിയോട് വ്യക്തമാക്കി. സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെയും കോണ്‍ഗ്രസ് നേതാക്കളുടേയും ഫോണ്‍വിളികള്‍ ചോര്‍ന്നതാണ് ആഭ്യന്തര വകുപ്പിനെതിരെ തിരിയാന്‍ കാരണമായത്. ഫോണ്‍ ചോര്‍ത്തിയത് തിരുവഞ്ചൂരിന്‍റെ പ്രതികാര നടപടിയാണെന്നും ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്ന് മാറ്റുണമെന്നും കോണ്‍ഗ്രസിലെ ഭൂരിഭാഗം നേതാക്കളും ആവശ്യമുന്നയിച്ചിട്ടുണ്ട്.

സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മില്‍ ശീതസമരത്തിലാണെന്നും വാര്‍ത്തകളുണ്ടായിരുന്നു.

ഐക്യരാഷ്ട്രസഭയുടെ അവാര്‍‍ഡ് വാങ്ങി തിരിച്ചെത്തിയ ദിവസംതന്നെ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം ജോപ്പനെ അറസ്റ്റ് ചെയ്തതാണ് രണ്ടുപേര്‍ക്കുമിടയില്‍ അസ്വാരസ്യമുണ്ടാക്കിയത്. അവാര്‍ഡിന് ലഭിക്കേണ്ടിയിരുന്ന പ്രചരണങ്ങള്‍ ഈ അറസ്റ്റുവഴി ഇല്ലാതായെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. നടി ശാലുവിന്‍റെ വീട്ടില്‍ പോയതും സരിതയെ വിളിച്ചെന്ന കാര്യം ആദ്യഘട്ടത്തില്‍ മറച്ചുവെച്ചതും തിരുവഞ്ചൂരിന് തിരിച്ചടിയായി.

അതേസമയം ഫോണ്‍ ലിസ്റ്റ് പുറത്തിവിട്ടതിനെതിരെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് പരാതി നല്‍കും.

ആഭ്യന്തര വകുപ്പ് പോലും അറിയാതെ തിരുവഞ്ചൂരും സരിതയുമായുള്ള ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളുടെ കൈകളില്‍ എത്തിയിരുന്നു. എ ഗ്രൂപ്പില്‍ തനിക്കെതിരെ നടന്ന ഗൂഢാലോചനയുടെ ഭാഗമാണിതെന്നാണ് തിരുവഞ്ചൂര്‍ കരുതുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉപയോഗിച്ച് പോലീസിലെ ഉന്നതരെ പോലും അറിയിക്കാതെ ആഭ്യന്തരമന്ത്രിയുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയത് തിരുവഞ്ചൂരിനെ ഞെട്ടിച്ചു. ഇതിനു മറുപടിയെന്നോണമാണ് യുഡിഎഫ് നേതാക്കളുടേയും ഫോണ്‍ വിശദാംശങ്ങള്‍ ചോര്‍ത്തിയതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.