Latest News

ശാലുവിനെ കാണണമെന്ന ബിജുവിന്റെ ആഗ്രഹം കോടതി നിരസിച്ചു; 22 വരെ റിമാന്റില്‍

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ അറസ്‌റിലായി അട്ടക്കുളങ്ങര ജയിലില്‍ കഴിയുന്ന നടി ശാലു മേനോനെ കാണണമെന്ന ബിജു രാധാകൃഷ്‌ണന്റെ ആവശ്യം കോടതി നിരസിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിലാണ്‌ ബിജു ആവശ്യം ഉന്നയിച്ചത്‌. സോളാര്‍ തട്ടിപ്പില്‍ ബിജുവിന്റെ കൂട്ടുപ്രതിയാണ്‌ ശാലു. ആവശ്യമെങ്കില്‍ ബിജുവിന്റെ അഭിഭാഷകന്‌ ശാലുവിനെ സന്ദര്‍ശിക്കാമെന്ന്‌ ഉത്തരവിട്ട്‌ കോടതി ബിജുവിനെ ഈ മാസം 22 വരെ റിമാന്റ്‌ ചെയ്‌തു.

അന്തിമ കുറ്റപത്രം സമര്‍പ്പിക്കുംവരെ ബിജുവിന്‌ ജാമ്യം അനുവദിക്കരുതെന്ന്‌ പോലീസ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

അതേസമയം, ശാലു മേനോനെതിരായ കേസ്‌ ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ശാലുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന തിരുവനന്തപുരം ജുഡീഷ്യല്‍ മൂന്നാം ക്ലാസ്‌ കോടതിയുടേതാണ്‌ നിര്‍ദേശം. ശാലുവിനെ ഈ മാസം 20 വരെയാണ്‌ റിമാന്റ്‌ ചെയ്‌തിരിക്കുന്നത്‌.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.