വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടിയുടെ തല അബദ്ധത്തില്‍ കലത്തിനുള്ളില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഏതെങ്കിലും പാത്രക്കടയില്‍ കൊണ്ടുപോയി കലം ഊരി മാറ്റാനായിരുന്നു നിര്‍ദ്ദേശം. ഇതിനെ തുടര്‍ന്ന് കിഴക്കേ കോട്ടയിലെ പാത്രക്കടയില്‍ കൊണ്ടുപോയെങ്കിലും തങ്ങളുടെ കയ്യിലുള്ള ഉപകരണം ഉപയോഗിച്ചാല്‍ കുട്ടിക്ക് എന്തെങ്കിലും അപകടം പിണയുമോ എന്ന് ഭയന്ന് അവരും കയ്യൊഴിഞ്ഞു. പിന്നീടാണ് കുട്ടിയെയും കൊണ്ട് മാതാവും മറ്റൊരു ബന്ധുവും ഹൗസിംഗ്ബോര്‍ഡ് ജംഗ്ഷനിലെ ഫയര്‍ഫോഴ്സ് ഓഫീസില്‍ എത്തിയത്.
കുട്ടി പേടിച്ച് കരയുന്നതിനാലും കുട്ടിയുടെ തലയ്ക്ക് ക്ഷതമേല്‍ക്കാനുള്ള സാധ്യത കണക്കിലെടുത്തും കുട്ടിയെ ഫയര്‍ഫോഴ്സ് ഓഫീസില്‍ എത്തിക്കുകയായിരുന്നു. ഓഫീസിലെത്തിയ കുട്ടിക്കുവേണ്ടി പതിനാറോളം ജീവനക്കാരാണ് രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. മണിക്കൂറുകള്‍ നീണ്ട പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ കലം മുറിച്ചുമാറ്റിയാണ് കുട്ടിയുടെ കുടുങ്ങിയ തല മോചിപ്പിച്ചത്.
Malayalivartha
Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment