തൃപ്പൂണിത്തറ വില്ലേജ് ഓഫീസില്‍ ക്ലാര്‍ക്കായാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് വാണിയമ്പാടി ജമാല്‍ മുഹമ്മദ് കോളജിലും, പിന്നീട് ഫറോക്ക് കോളജിലും നീണ്ടകാലം സേവനം ചെയ്തു. ഫറോക്ക് കോളജിലെ അറബിക്ക് ഡിപ്പാര്‍ട്ട്മെന്റ് തലവനായാണ് വിരമിക്കുന്നത്.
1983- ല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് മെമ്പര്‍, ഫറോക്ക് കോളജ് നേവല്‍ വിങ് എന്‍.സി.സി യൂണിറ്റ് ഓഫീസറുമായിരുന്നു.
ഫറോക്ക് കോളജില്‍ നിന്നും അറബിക് വിഭാഗം മേധാവിയായി വിരമിച്ചശേഷം വളാഞ്ചേരി മര്‍ക്കസ് തറബിയത്തുല് ഇസ്ലാമിയ കോളജ്,ശാന്തപുരം ഇസ്ലാമിയ ഹൈസ്കൂള്‍, ജാമിയ ഹസനിയ പബ്ലിക്ക് സ്കൂള്‍ എന്നീ സ്ഥാപനങ്ങളിലും പ്രിന്‍സിപ്പലായി സേവനം ചെയ്തു. നിലമ്പൂര്‍ പീവീസ് പബ്ലിക്ക് സ്കൂള്‍, പീവീസ് മോഡല്‍ സ്കൂള്‍, പീവീസ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്നീസ്ഥാപനങ്ങളുടെ മാനേജരായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
കുമ്പളം കണ്ണംതറയില്‍ നഫീസയാണ് ഭാര്യ. മക്കള്‍: ഖമറുന്നീസ, സിദ്ദീഖ്, ജാസ്മിന് അബ്ദുല്‍വഹാബ്, സീമ. മരുമക്കള്‍: ഡോ. ഉമ്മര്‍ (ഏലംകുളം ആസ്പത്രി നിലമ്പൂര്‍) സത്താര്‍, ഉമ്മു.
Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment