മലപ്പുറം: മലപ്പുറത്തെ പൊലീസ് സ്‌റ്റേഷനുകള്‍ ഈ മാസം 28നകം മാവോയിസ്റ്റുകള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ജില്ലാ അതിര്‍ത്തിയിലെ പൊലീസ് സ്‌റ്റേഷനുകളില്‍ സുരക്ഷ ശക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്റലിജന്‍സ് പോലീസിന് കൈമാറിയത്. മലപ്പുറത്തെ അതിര്‍ത്തി പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകള്‍ക്കാണ് മാവോയിസ്റ്റ് ഭീഷണിയെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നത്. പോത്തുങ്കല്‍, മുണ്ടേരി പ്രദേശങ്ങളിലും വഴിക്കടവ് ചെക്ക്‌പോസ്റ്റ് പരിസരങ്ങളിലും ഇതേ തുടര്‍ന്ന് പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിലും മാവോയിസ്റ്റ് സാന്നിധ്യം സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്റലിജന്‍സ് ജില്ലാ പോലീസ് മേധാവിക്ക് കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ യാതൊന്നും കണ്ടെത്താനായിരുന്നില്ല.

Keywords: Malapuram,kerala news,Malappuram news,Malabar news,Police station,Mavoist, Pothungal,Mundery,Vazhikadave,Checkpost, Enquiery, Malabar flash

No comments:
Post a Comment