മലപ്പുറം : ചാലിയാര്‍ പഞ്ചായത്തിലെ വെറ്റിലകൊല്ലി, അമ്പുമല ആദിവാസി കോളനികളില്‍ ശൈശവ വിവാഹം വര്‍ധിക്കുന്നു. വെറ്റിലകൊല്ലി കോളനിയിലെ വലിയ പാലന്റെ മൂന്നാംക്ലാസില്‍ പഠിക്കുന്ന മകള്‍ വിവാഹിതയായി. വിവാഹിതയായ ചേട്ടത്തിയുടെ പ്രായം 14 മാത്രം. പെണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ തന്നെ ഇവരുടെ വിവാഹം പറഞ്ഞുറപ്പിക്കാറാണ് ഈ ആദിവാസി ഊരുകളിലെ പതിവ്. കഴിഞ്ഞ വര്‍ഷം പോത്തുകല്‍ ഞെട്ടികുളത്തെ െ്രെടബല്‍ ഹോസ്റ്റലില്‍ താമസിച്ചായിരുന്നു മൂന്നാംക്ലാസുകാരിയുടെ പഠനം. അമ്പുമലകോളനിയിലെ അമ്മാവന്‍ കുട്ടിപാലന്റെ മകന്‍ ബിജുവാണ് ഭര്‍ത്താവ്.
ചടങ്ങുകള്‍ ഒന്നും തന്നെയില്ലാതെയായിരുന്നു വിവാഹമത്രെ. വിവാഹകാര്യം കോളനിനിവാസികളില്‍ പലരും അറിഞ്ഞിരുന്നില്ല. അമ്മാവന്റെ വീട്ടിലേക്ക് കൂട്ടികൊണ്ടു വന്ന് താമസിപ്പിക്കുകയാണെന്നാണ് കോളനിക്കാരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം അമ്പുമല ആദിവാസി കോളനിയില്‍ നടന്ന എന്‍ എസ് എസ് ക്യാംപിനോടനുബന്ധിച്ചാണ് ഇവര്‍ വിവാഹിതരായ കാര്യം കുട്ടിപാലന്‍ പറയുന്നത്.
ഓരോ കുടുംബത്തിനും ക്യാംപില്‍ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തിരുന്നു. തന്റെ മകന്റെ കുടുംബത്തിനും കിറ്റ് വേണമെന്നും അവര്‍ വേറെ കുടുംബമാണെന്നും അവകാശപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പ്രാരംഭ അന്വേഷണത്തിലാണ് ഇവര്‍ വിവാഹിതരായ വിവരം അറിയുന്നത്. ഇവരോട് ബുധനാഴ്ച നിലമ്പൂര്‍ സി ഐ മുന്‍പാകെ ഹാജരാകണമെന്ന് നിര്‍ദേശിച്ചെങ്കിലും എത്തിയില്ല. പ്രതികൂല കാലാവസ്ഥയായതിനാലാണ് മലയിറങ്ങി എത്താന്‍ കഴിയാത്തതെന്നാണ് പറയുന്നത്.
വെറ്റിലകൊല്ലിയിലെ പരേതയായ ചെറിയമാതിയുടെ ഇളയകുട്ടിയാണ് ഏഴുവയസുകാരിയായ നവവധു. വെറ്റിലകൊല്ലി കോളനിയിലെ ചെറിയപാലന്റെ മകന്‍ ശശിയാണ് ജ്യേഷ്ഠത്തിയെ വിവാഹം കഴിച്ചത്. ചാലിയാര്‍ പഞ്ചായത്തിലെ ഉള്‍ വനത്തിലുള്ള പണിയ വിഭാഗത്തിലുള്ള കോളനികളാണിത്.
ഉള്‍വനത്തിലെ ആദിവാസികോളനികളിലും, പ്രാക്തനഗോത്ര വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയിലുമാണ് ശൈശവവിവാഹങ്ങള്‍ ഏറെയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
പ്രാക്തനഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍ ഇക്കൂട്ടര്‍ ഉള്‍പ്പെടാത്തതിനാല്‍ സര്‍ക്കാരിന്റെ പല ആനുകൂല്യങ്ങളും ഇവര്‍ക്ക് നിഷേധിക്കപ്പെടുകയാണ്. മറ്റു കോളനികളിലെ പെണ്‍കുട്ടികളെ ഇവര്‍ വിവാഹം കഴിക്കാറില്ലെത്രെ. പെണ്‍കുട്ടികള്‍ കോളനികളില്‍ കുറഞ്ഞു വരുന്നതിനാല്‍ ഏറെ ആശങ്കയിലാണ് കോളനി നിവാസികള്‍. അതുകൊണ്ടു തന്നെ ജനിച്ചത് പെണ്‍കുട്ടിയാണെന്നറിഞ്ഞാലുടനെ ആ കുട്ടിയുടെ അവകാശികളെ അപ്പോള്‍ തന്നെ വീട്ടുകാരും, ബന്ധുക്കളും പറഞ്ഞുറപ്പിക്കാറാണെത്രെ പതിവ്.
അകമ്പാടത്തു നിന്നും 18 കിലോമീറ്ററോളം അകലെയുള്ള കോളനികളാണിത്.
ഏറെ ദുര്‍ഘടം പിടിച്ച വഴിയിലൂടെയും വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കാട്ടുപാതയിലൂടേയും വേണം കോളനികളിലെത്തിപ്പെടാന്‍. അതുകൊണ്ടു തന്നെ കോളനികള്‍ കാട്ടുനീതിയുടെ രഹസ്യ അറകളാണ്. ഉദ്യോഗസ്ഥരും,പ്രമോട്ടര്‍മാര്‍ പോലും കോളനികളിലെത്തുന്നത് വളരെ അപൂര്‍വമാണ്.
മൂന്നാംക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനി പഠനം നിര്‍ത്തി വിവാഹം കഴിച്ചതോടെ െ്രെടബല്‍ വകുപ്പ് ആദിവാസികോളനികളിലെ ശൈശവവിഹാത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്.

Keywords: Malapuram,kerala news,Malappuram news,Malabar news,Police station,Mavoist, Pothungal,Mundery,Vazhikadave,Checkpost, Enquiery, Malabar flash

No comments:
Post a Comment