Latest News

ലീഗ് പ്രവര്‍ത്തകന്റെ മരണം ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

കൊടുവള്ളി: യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ കരിറ്റി പറമ്പ് പാണരുകണ്ടിയില്‍ അബൂബക്കര്‍ സിദ്ദീഖിന്റെ മരണം ഹൃദയാഘാതമെന്ന് പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട്.

സിദ്ദീഖിന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്നും മരണം ഹൃദയാഘാതംമൂലമാണെന്നും പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ഡോക്ടര്‍മാര്‍ റിപോര്‍ട്ട് നല്‍കിയതായി കൊടുവള്ളി പോലിസ് അറിയിച്ചു. ഹൃദയസംബന്ധമായുള്ള അസുഖം സിദ്ദീഖിനുള്ളതായും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം വകുപ്പ് മേധാവി ഡോ. ഷേര്‍ലിവാസുവിന്റെ മേല്‍നോട്ടത്തിലുള്ള അസോസിയേറ്റ് പ്രഫസര്‍ ഡോ. സുജിത്ത് ശ്രീനിവാസന്‍, അസി. ഫോറന്‍സിക് സര്‍ജന്‍ ഡോ. കെ കൃഷ്ണകുമാര്‍ എന്നിവരടങ്ങുന്ന വിദഗ്ധസംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

സി.പി.എമ്മുകാരുടെ മര്‍ദ്ദനമേറ്റ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു; കൊടുവള്ളിയില്‍ സംഘര്‍ഷം

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.