Latest News

ദുബൈ രാജ്യാന്തര ഖുര്‍ആന്‍ അവാര്‍ഡ്; സഅദിയ്യയുടെ പ്രഭാഷണം ബുധനാഴ്ച

ദുബൈ: 17ാമത് ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പരിപാടികളുടെ ഭാഗമായി മലയാളികള്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണ വേദിയില്‍ ജൂലൈ 24ന് ബുധനാഴ്ച അബ്ദുല്ലത്വീഫ് സഅദി പഴശ്ശി (എസ്.വൈ.എസ് സംസ്ഥാന സമിതി അംഗം) ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഓഡിറേറാറിയത്തില്‍ പ്രഭാഷണം നടത്തും.രാത്രി 10.15ന് പരിപാടി ആരംഭിക്കും. 

ജാമിഅ: സഅദിയ്യ:അറബിയ്യ: ഇന്ത്യന്‍ സെന്ററിന്റെ ആഭിമുഖ്യത്തിലാണു പ്രഭാഷണം ഒരുക്കുന്നത്. 'തിരു നബി മാര്‍ഗദര്‍ശനം ജനങ്ങളില്‍' എന്നതാണ് പ്രഭാഷണ വിഷയം. ജനങ്ങളുടെ വ്യക്തി ജീവിതം മുതല്‍ അന്താരാഷ്ട്ര തലം വരെ കലുഷമായ അവസ്ഥയിലൂടെ കടന്നു പോകുമ്പോള്‍ 'തിരു നബിയുടെ മാര്‍ഗദര്‍ശനം ജനങ്ങളില്‍' എന്ന വിഷയം ഏറെ പ്രസക്തമാണ്.

സമകാലിക സാഹചര്യങ്ങളില്‍ തിരു നബി (സ)യുടെ മഹിതമായ പാത പിന്‍പററി വൈയക്തികവും സാമൂഹികവുമായ പരിസരങ്ങള്‍ക്ക് വെളിച്ചം പകരാനുള്ള സാധ്യതകള്‍ വിലയിരുത്തുന്നതാവും പ്രഭാഷണം.

പരിപാടിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സഅദിയ്യയുടെ വിവിധ ഘടകങ്ങള്‍ , ആലുംനി ഫോറം, ഐസിഎഫ്, ആര്‍.എസ്.സി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ നടന്ന് വരികയാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രഭാഷണ സ്ഥലത്തേക്ക് പ്രത്യേക വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രഭാഷണം ശ്രവിക്കാന്‍ എത്തുന്നവര്‍ക്കായി ഓഡിറ്റോറിയത്തിനു പുറത്തും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. സ്റ്റേജിലെ പരിപാടികള്‍ ദര്‍ശിക്കാന്‍ വലിയ സ്‌ക്രീനുകളും സ്ഥാപിക്കുന്നുണ്ട്.

ജാമിഅ: സഅദിയ്യ: അറബിയ്യക്ക് ഹോളി ഖുര്‍ആന്‍ പരിപാടിയില്‍ പ്രതിനിധിയെ പങ്കെടുപ്പിക്കാന്‍ അവസരം ലഭിച്ചതു ആദ്യമായിട്ടാണ്. പരിപാടി ശ്രോതാക്കളുടെ പങ്കാളിത്തം കൊണ്ട് വന്‍ വിജയമാക്കാനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിററി, മത കാര്യ വകുപ്പ് പ്രതിനിധികള്‍ക്ക് പുറമെ സഅദിയ്യ: ശരീഅത്ത് കോളേജ് പ്രിന്‍സിപ്പാള്‍ എ.കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ സെയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തുടങ്ങി കേരളത്തില്‍ നിന്നുള്ള പണ്ഡിതരും സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികളും വ്യവസായിക പ്രമുഖരും മറ്റും അതിഥികളായി പങ്കെടുക്കും.

Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.