രണ്ടും മൂന്നും പ്രതികളായ ഹരിപ്രസാദിനെയും ആനന്ദിനെയുമാണ് ചോദ്യംചെയ്യാന്‍ പോലീസ്കസ്റ്റഡിയില്‍ വിട്ടത്. ഹരിപ്രസാദിനെ നേരത്തേ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇയാളുടെ കസ്റ്റഡി അഞ്ചുദിവസത്തേക്കുകൂടി നീട്ടി. രണ്ടുപേരെയും അജാര്ക്കാട്ടെ സര്‍ക്കാര്‍ ആസ്പത്രിയില്‍ വൈദ്യപരിശോധന നടത്തി. ഡി.എന്‍.എ. പരിശോധനയുടെ തീയതി നിശ്ചയിച്ചിട്ടില്ല.
പ്രതിയായ ആനന്ദിന്റെ അറസ്റ്റ് കഴിഞ്ഞദിവസമാണ് മണിപ്പാല്‍ ആസ്പത്രിയില്‍നിന്ന് രേഖപ്പെടുത്തിയത്. തൂങ്ങിമരിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ഇയാള്‍ ചികിത്സയിലായിരുന്നു. വിഷം കഴിച്ച പ്രധാന പ്രതി യോഗീഷ് പൂജാരി മണിപ്പാല്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ അപകടാവസ്ഥ തരണംചെയ്തുകഴിഞ്ഞു. ആസ്പത്രി വിടുന്നതോടെ ഇയാളെയും അറസ്റ്റ്ചെയ്യും. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ആരോഗ്യ, മാനസിക നില തൃപ്തികരമാണ്.
No comments:
Post a Comment