Latest News

നക്‌സല്‍ വര്‍ഗീസ് വധം: മുന്‍ ഐ.ജി. കെ. ലക്ഷ്മണനെ വിട്ടയക്കുന്നു


തിരുവനന്തപുരം: നക്‌സല്‍ വര്‍ഗീസ് വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മുന്‍ ഐ.ജി. കെ. ലക്ഷ്മണയ്ക്ക് ശിക്ഷാ ഇളവ്. 75 വയസ് കഴിഞ്ഞ തടവുകാരെ ജയിലില്‍നിന്ന് മോചിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ലക്ഷ്മണയ്ക്കും ഇളവ് ലഭിക്കുന്നത്. 2010 ഒക്ടോബറിലാണ് ലക്ഷ്മണയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ലക്ഷ്മണ അടക്കം നാലു തടവുകാര്‍ക്കു ശിക്ഷയില്‍ ഇളവ് ലഭിക്കും. എഴുപത്തഞ്ചു വയസ് തികഞ്ഞവരും ആരോഗ്യം ക്ഷയിച്ചവരുമായ തടവുപുള്ളികളെ വിട്ടയക്കാമെന്ന കേരള പ്രിസണ്‍സ് റൂള്‍സ് 1958 ലെ 537, 538, 539 ചട്ടങ്ങള്‍ പ്രകാരമാണ് ഉത്തരവ്.

79 വയസുള്ള ലക്ഷ്മണയെക്കൂടാതെ കറുപ്പസ്വാമി (82), ഗോപിനാഥന്‍ (82), ശ്രീധരന്‍ (81) എന്നിവരാണ് മോചിപ്പിക്കപ്പെടുന്ന മറ്റു തടവുകാര്‍.കേസിലെ ഒന്നാംപ്രതി, ഹെഡ്‌കോണ്‍സ്റ്റബിള്‍രാമചന്ദ്രന്‍നായര്‍ വിചാരണവേളയില്‍ത്തന്നെ മരിച്ചു. മൂന്നാംപ്രതിയും വര്‍ഗീസിനെ വെടിവെച്ചു കൊലപ്പെടുത്തിയ കാലത്ത് കേരള പോലീസ് ഐ.ജിയുമായിരുന്ന എസ്. വിജയനെ കോടതി വെറുതെവിട്ടിരുന്നു. 1970ലാണ് നക്‌സല്‍നേതാവ് വര്‍ഗീസിനെ വയനാട്ടിലെ തിരുനെല്ലി കാട്ടില്‍വെച്ച് പോലീസ് വെടിവെച്ചു കൊന്നത്. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നാണ് പോലീസ് പറഞ്ഞിരുന്നതെങ്കിലും നിരായുധനായ വര്‍ഗീസിനെ കസ്റ്റഡിയില്‍ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന് അന്ന് കോണ്‍സ്റ്റബിളായിരുന്ന രാമചന്ദ്രന്‍നായര്‍ വെളിപ്പെടുത്തിയതോടെയാണ് സംഭവം വിവാദമായത്. കോടതിനിര്‍ദേശപ്രകാരം സി.ബി.ഐ. കേസ് ഏറ്റെടുക്കുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.