Latest News

ഭൂമിയുടെ ആയുസ്സ് കുറയുന്നു; ഇനി 300 കോടി വര്‍ഷം മാത്രം!


സ്‌കോട്ട്‌ലാന്റ്: ഭൂലോകത്ത് നിലനില്‍ക്കുന്ന അവസാന ജീവകണികകള്‍ സൂക്ഷ്മ ജീവികളായ ബാക്ടീരിയകളും വൈറസുകളും ആയിരിക്കുമെന്ന് ശാസ്ത്രലോകം.
    സൂര്യന്റെ ചൂടും പ്രകാശവും ഏറ്റവും കൂടിയ നിലയില്‍ ആകുമ്പോള്‍ അത് അതിജീവിക്കാനുളള കരുത്ത് ഈ സൂക്ഷ്മാണുക്കള്‍ക്ക് മാത്രമേ ഉണ്ടാകൂ എന്നും പഠനങ്ങള്‍ പറയുന്നു. ഭൂമിയുടെ ആയുസ് അവസാനിക്കാന്‍ നൂറ് കണക്കിന് വര്‍ഷങ്ങള്‍ ബാക്കി നില്‍ക്കേയാണ് ശാസ്ത്രലോകം ഒരു കമ്പ്യൂട്ടര്‍ മാതൃകയിലൂടെ ഈ സാഹചര്യങ്ങള്‍ മുന്‍കൂട്ടി നിര്‍മിച്ചത്.
     സൂക്ഷ്മാണുക്കള്‍ക്ക നിലനില്‍ക്കാന്‍ ഏറെ ഓക്‌സിജന്‍ ആവശ്യമില്ലെന്നും ഓക്‌സിജന്‍ ഇല്ലാത്ത അവസ്ഥയില്‍ പോലും അവയ്ക്ക് നിലനില്‍ക്കാനാകുമെന്നും സ്‌കോട്ട്‌ലന്റിലെ സെന്റ് ആന്‍ഡ്രൂസ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ ജാക്ക് ഓ മെല്ലി പറയുന്നു. നൂറ് കോടി വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യരശ്മികളുടെ തീവ്രത കൂടുമെന്നും സമുദ്രങ്ങള്‍ പോലും വറ്റിക്കാന്‍ അവയ്ക്ക് കഴിയുമെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ഓക്‌സിജന്‍ കുറയുന്നതോടെ സസ്യജന്തുജാലങ്ങളുടെ നിലനില്‍പ്പും അവതാളത്തിലാകും. പിന്നെയും അവശേഷിക്കുന്ന സൂക്ഷ്മജീവാണുക്കള്‍ കാലക്രമേണ അപ്രത്യക്ഷമാകും. ഏകദേശം മുന്നൂറ് കോടി വര്‍ഷങ്ങള്‍ കൊണ്ട് ഭൂമിയില്‍ നിന്ന് ജീവനുളള എല്ലാ വസ്തുക്കളും അപ്രത്യക്ഷമാകുമെന്നും ശാസ്ത്രലോകം പ്രവചിക്കുന്നു.

Keywords:  Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.