ബേക്കല്‍: പെരിയ ആയമ്പാറയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ചുഴലിക്കാറ്റില്‍ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. 12 വീടുകള്‍ തകര്‍ന്നു. ആയമ്പാറ സ്‌കൂള്‍, ഹെല്‍ത്ത് സെന്റര്‍, അംഗന്‍വാടി എന്നിവയും തകര്‍ന്നു. നൂറ് ഏക്കറിലധികം സ്ഥലങ്ങളിലെ കവുങ്ങ്, റബ്ബര്‍, വാഴ കൃഷികള്‍ നശിച്ചു.
മതില്‍ വീണ് ഓമ്‌നി വാന്‍ തകര്‍ന്നു. ആമ്പാറയിലെ നാരായണന്റെ വാനാണ് തകര്‍ന്നത്. കൂടാനത്തെ കൃഷ്ണന്‍, പുലിക്കോടന്‍ മാധവന്‍, നാരായണന്‍, മുണ്ടാത്ത് കണ്ണന്‍ നായര്‍, ദാമോദരന്‍, ചിറ്റ, കൃഷ്ണന്‍, പ്രഭാകരന്‍ തുടങ്ങിയവരുടെ വീടുകളാണ് തകര്‍ന്നത്.
സംഭവസ്ഥലം എം.പി പി കരുണാകരന്‍, പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കെ.അരവിന്ദന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കൃഷ്ണ ന്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.വി കരിയന്‍, ബ്ലോക്ക് പഞ്ചായത്തംഗം സി. രാജന്‍, എം പൊക്ലന്‍, അഡീ.തഹസില്‍ദാര്‍ ടി. രാഘവന്‍, പഞ്ചായത്തംഗങ്ങളായ നളിനി, കെ.വി കുഞ്ഞികൃഷ്ണ ന്‍, എം.കല്ല്യാണി, കോണ്‍. മണ്ഡലം സെക്രട്ടറി രാമകൃഷ്ണന്‍, കൃഷി ഓഫീസര്‍ നാരായണന്‍ നമ്പൂതിരി, ഡപ്യൂ. ഡയറക്ടര്‍ മുഹമ്മദ്, ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകാന്ത് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. ഈയിടെ മടിക്കൈയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടുകളും കൃഷിയും നഷ്ടപ്പെട്ടവര്‍ക്ക് യാതൊരുതരത്തിലുളള സഹായവും ലഭിച്ചിരുന്നില്ല. മടിക്കൈയിലുണ്ടായ നാശനഷ്ടത്തിന് സമാനമാണ് പെരിയയിലെ വിവിധ ഭാഗങ്ങളിലുണ്ടായ നാശനഷ്ടങ്ങള്‍. കൃഷി നാശം സംഭവിച്ചവര്‍ക്ക് അടിയന്തിരമായി ധനസഹായം അനുവദിക്കണമെന്ന് പി കരുണാകരന്‍ എംപി കൃഷിവകുപ്പ് മന്ത്രി കെ പി മോഹനനോട് അഭ്യര്‍ത്ഥിച്ചു.
Photos: Vijaya Kumar Udma
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Periya, Ayampara, P. Karunakaran
No comments:
Post a Comment