Latest News

ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ : പ്രതിക്ക് ജീവപര്യന്തം

ദില്ലി: ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ പ്രതി ഷഹസാദ് അഹമ്മദിന് ഡല്‍ഹി കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഏറ്റുമുട്ടലില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരനാണ് ഷഹസാദ് അഹമ്മദ്. പ്രതിയില്‍ നിന്ന് 90000 രൂപ പിഴ ഈടാക്കാനും കോടതി നിര്‍ദ്ദേശിച്ചു. ഈടാക്കുന്ന തുകയില്‍ പകുതി അക്രമത്തില്‍ കൊല്ലപ്പെട്ട ആളുടെ കുടുംബത്തിന് നല്‍കാനാണ് കോടതി വിധി.

ഏറ്റുമുട്ടല്‍ വ്യാജമല്ലെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഷഹസാദിനെതിരെ പൊലീസുകാരന്റെ കൊലപാതകം, ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിന് തടസം നിന്നു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുളളത്.

2008 സെപ്റ്റംബര്‍ 19 നാണ് ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ നടന്നത്. ജാമിയ മിലിയ സര്‍വ്വകലാശാലയ്ക്ക് അടുത്ത് ബട്‌ല ഹൗസിലെ എല്‍ ബ്ലോക്കിലെ ഫ്‌ലാറ്റ് നമ്പര്‍ 108ല്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകന്‍ ഒളിവില്‍ താമസിക്കുന്നു വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് നടത്തിയ തിരിച്ചിലിനിടയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ ഇന്‍സ്‌പെക്ടര്‍ മോഹന്‍ ചന്ദ് ശര്‍മ്മ ഷെഹ്‌സാദിന്റെ വെടിയേറ്റ് മരിച്ചിരുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Delhi, Batla house, Police

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.