കാസര്‍കോട് : കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ച പരാമര്‍ശങ്ങളുടെ പേരില്‍ നാട്ടില്‍ വര്‍ഗീയ ദ്രുവീകരണമുണ്ടാക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ അധികൃതര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും വിശ്വസികള്‍ ആത്മ സംയമനം പാലിക്കണമെന്നും സംയുക്ത ഖാസിയും എസ്.വൈ.എസ് സംസ്ഥാന ട്രഷററുമായ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി അഭ്യര്‍ത്ഥിച്ചു.
നാട്ടില്‍ ബോധപൂര്‍വ്വം കുഴപ്പമുണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണം. സോഷ്യല്‍ മീഡിയകള്‍ ദുരുപയോഗം ചെയ്യുന്നവരെയും അക്രമം അഴിച്ചു വിടുന്നവരേയും നിയമത്തിനു മുന്നിലെത്തിക്കുന്നതിന് പോലീസുമായി സഹകരിക്കുകയാണ് വേണ്ടത്.
നിയമം കയ്യിലെടുക്കുന്ന നിലയിലുള്ള പ്രകടനങ്ങളില്‍ നിന്നും പ്രകോപന മുദ്രാവാക്യങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ മാറി നില്‍ക്കണം. സംയമനത്തിന്റെയും സൗഹൃദത്തിന്റെയും അന്തരീക്ഷമുണ്ടാക്കാന്‍ എല്ലാവരും കൈകോര്‍ക്കണം. തങ്ങള്‍ ആവശ്യപ്പെട്ടു.
Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment