മലപ്പുറം: ടീം സോളാറിന്റെ പേരില്‍ സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് പാണക്കാട് കുടുംബത്തെയും വഞ്ചിച്ചതായി റിപ്പോര്‍ട്ട്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകന്‍ ബഷീര്‍ അലിയില്‍ നിന്ന് സരിത 50,000 രൂപയുടെ ചെക്ക് തട്ടിയെടുത്തുവെന്ന് ഒരു ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രവാസിയായ അബ്ദുള്‍ ഗഫൂര്‍ എന്നയാളെ മലപ്പുറത്തെ ഏജന്റായി നിയമിച്ച് ജില്ലയില്‍ വന്‍ തട്ടിപ്പിന് സരിത പദ്ധതിയിട്ടിരുന്നു. ഗഫൂറില്‍ നിന്നും മൂന്നു ലക്ഷം രൂപ സരിത തട്ടിയെടുത്തു. പെരിന്തല്‍മണ്ണ സ്വദേശിയായ ഡോ. മുബാറക്കില്‍ നിന്ന് ഒന്നര ലക്ഷം രൂപയും തട്ടിയെടുത്തതായി ഏജന്റായിരുന്ന ഗഫൂര്‍ ചാനലിനോട് വെളിപ്പെടുത്തി. സരിത ബഷീര്‍ അലിയുമായും ഗഫൂറുമായും നടത്തിയ ടെലിഫോണ്‍ സംഭാവണവും ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്.
സോളാര്‍ തട്ടിപ്പ് കേസില്‍ കൂട്ടുപ്രതിയാണ് അബ്ദുള്‍ ഗഫൂര്‍. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ലക്ഷമി നായര്‍ എന്ന പേരിലാണ് സരിത തന്നെ പരിചയപ്പെട്ടത്. തങ്ങളുടെ സിഇഒ ആര്‍.ബി നായര്‍ ഡല്‍ഹിയിലെ ഓഫീസിലാണെന്നും ആവശ്യമാണെങ്കില്‍ മാത്രമേ ഇടപെടാറുള്ളുവെന്നും സരിത പറയുന്നു. തന്നെ ഒഴിവാക്കി സരിത ജില്ലയില്‍ മറ്റു ചിലരുമായി ഇടപാടു നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് താന്‍ പ്രശ്‌നമുണ്ടാക്കി. പണംനല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ പേര് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെങ്കിലും പണം നല്‍കിയില്ലെന്നും ഗഫൂര്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുള്ള സരിത ഈ സ്വാധീനം കാട്ടിയാണ് തട്ടിപ്പ് നടത്തിയതെന്ന് ഗഫൂര്‍ പറയുന്നു. പദ്ധതിയെ കുറിച്ച് ഒന്നും പേടിക്കേണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ജോപ്പന്‍ എന്നയാള്‍ വിളിക്കുമെന്നും അയാള്‍ എല്ലാം കൃത്യമായി ചെയ്യുമെന്നും സരിത ഗഫൂറിനെ അറിയിക്കുന്നുണ്ട്. പണം നഷ്ടപ്പെട്ട ഡോ. മുബാറക്ക് പെരിന്തല്‍മണ്ണ സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഇത് മുക്കിയെന്നും ഗഫൂര്‍ വെളിപ്പെടുത്തുന്നു.

Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment