Latest News

എസ് വൈ എസ് റമസാന്‍ പ്രഭാഷണം തിങ്കളാഴ്ച പന്തലിന് കാല്‍നാട്ടും

കാസര്‍കോട്: ഖുര്‍ആന്‍ വിളിക്കുന്നു എന്ന സന്ദേശത്തില്‍ എസ് വൈ എസ് ആചരിക്കുന്ന റമസാന്‍ കാമ്പയിന്‍ ഭാഗമായി കാസര്‍കോട്ട് സംഘടിപ്പിക്കുന്ന റമസാന്‍ വേദിയുടെ പന്തലിന് തിങ്കളാഴ്ച വൈകിട്ട് കാല്‍നാട്ടും. സ്വാഗതസംഘം രക്ഷാധികാരി പി ബി അഹമദ് വൈകിട്ട് നാലുമണിക്ക് പീബീസ് കോമ്പൗണ്ടിലാണ് കാല്‍നാട്ടുക. ചടങ്ങില്‍ സംഘടനാ, സ്ഥാപന ഭാരവാഹികളും സഹകാരികളും സംബന്ധിക്കും. 

ജില്ലാ എസ് വൈ എസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എസ് എം എ ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ഖാദര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, ഇത്തിഹാദ് മുഹമ്മദ് ഹാജി, അബ്ദുല്‍ ജബ്ബാര്‍ ഹാജി നുള്ളിപ്പാടി, നാഷണല്‍ അബ്ദുല്ല, അബ്ദുല്‍ അസീസ് സൈനി, പി ഇ താജുദ്ദീന്‍, ഇല്യാസ് കൊറ്റുമ്പ, താഹിര്‍ അബ്ദുല്ല, ഹനീഫ് പടുപ്പ്, എസ് എം അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അശ്‌റഫ് കരിപ്പൊടി സ്വാഗതം പറഞ്ഞു. 

ഈമാസം 12ന് രാവിലെ ഒമ്പതുമണിക്ക് പ്രഭാഷണവേദിയില്‍ പതാക ഉയരും.
13നു രാവിലെ ഒമ്പതുമണിക്ക് സമസ്ത കേന്ദ്ര മുശാവറ അംഗം എം അലിക്കുഞ്ഞി മു്‌സ്‌ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്യും.
13,14,15 തിയതികളില്‍ പ്രമുഖ പ്രഭാഷകനും എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി പ്രഭാഷണം നടത്തും. സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍, സയ്യിദ് ജമലുല്ലൈലി തങ്ങള്‍ ബേക്കല്‍, സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ എന്നിവര്‍ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കും. രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.