കാസര്‍കോട്: മീപ്പുഗുരിയിലെ സാബിത്തിനെ (18) അണങ്കൂര്‍ ജെ.പി കോളനിയില്‍ വെച്ച് കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലയാളികളെ സഹായം ചെയ്തു കൊടുത്ത മൂന്നു പേരെ കാസര്‍കോട് ഡി.വൈ.എസ്.പി മോഹന ചന്ദ്രന് നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്നും കൊലയാളികളെ കുറിച്ച് വിവരം ലഭിച്ചതായാണ് സൂചന.
കൊലയാളികളെ സഹായിച്ചുവെന്നതും സംഭവത്തെ കുറിച്ച് പോലീസിന് വിവരം നല്‍കിയില്ല എന്നതുമാണ് അവര്‍ക്കെതിരായ കുറ്റമെന്ന് പോലീസ് പറഞ്ഞു. കൊലയില്‍ ഇവര്‍ക്ക് നേരിട്ട് ബന്ധമില്ല. കേസിലെ മുഖ്യപ്രതി അക്ഷയ്യുടെ മൊബൈല്‍ ഫോണ്‍ ഇവരില്‍ ഒരാളുടെ കയ്യില്‍ നിന്ന് പോലീസ് കണ്ടെടുത്തു. കേസന്വേഷണം വഴിതിരിച്ചു വിടാനാണ് അക്ഷയ് ഫോണ്‍ മറ്റൊരാള്‍ക്ക് കൈമാറിയതെന്നാണ് പോലീസിന്റെ നിഗമനം.
കൊലപാതകവുമായി ബന്ധപ്പെട്ട് അക്ഷയ്, വൈശാഖ് എന്നിവര്‍ ഉള്‍പെടെ ഏഴു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. പ്രതികള്‍ സഞ്ചരിക്കാനുപയോഗിച്ച സ്കൂട്ടര്‍ തിങ്കളാഴ്ച വൈകിട്ട് ജെ.പി കോളനിക്കടുത്ത് ഉപേക്ഷിക്കപ്പെട്ടനിലയില്‍ പോലീസ് കണ്ടെത്തിയിരുന്നു. സ്കൂട്ടര്‍ കണ്ണൂരില്‍ നിന്നെത്തിയ ഫോറന്‍സിക് വിദഗ്ദ്ധര്‍ പരിശോധിച്ചു. സ്കൂട്ടറില്‍ കാണപ്പെട്ട രക്തക്കറയും അവര്‍ പരിശോധിച്ചു.
പ്രതികളെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്ജ്ജിതമാക്കയിട്ടുണ്ട്. പ്രതികള്‍ക്കായി കേളുഗുഡ്ഡെ, ജെ.പി കോളനി, ചെട്ടുംകുഴി എന്നിവിടങ്ങളിലും തിങ്കളാഴ്ച രാത്രി പോലീസ് വ്യാപക റെയ്ഡ് നടത്തി. കൊലായികള്‍ കാസര്‍കോട്ട് തന്നെ ഒളിവില്‍ കഴിയുന്നതായാണ് പോലീസിന് ലഭിച്ച സൂചന.

Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment