പൊതുമരാമത്ത് റോഡുകള്‍, ദേശീയപാത, കെ.എസ്.ടി.പി.റോഡ് എന്നിവയിലെ കുഴികള്‍ അടയ്ക്കാനും ഉപരിതലം പുതുക്കുന്നതിനുമാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പൊതുമരാമത്ത് റോഡുകളില്‍ 161 സ്ഥലങ്ങളിലായി അറ്റകുറ്റ പണികള്‍ നടത്തും. ദേശീയപാതയില്‍ 68 കി.മീറ്ററില്‍ പലയിടങ്ങളിലായി കേട് സംഭവിച്ചിട്ടുണ്ട്.
10 റിപ്പയറിംഗ് പ്രവര്‍ത്തികള്‍ നടത്തണം. ഹോസ്ദുര്‍ഗ്- പാണത്തൂര്‍, കല്ലടുക്ക- ചെര്‍ക്കള, ഉപ്പള- കന്യാന, ബദിയഡുക്ക- മുള്ളേരിയ, തെക്കില്‍- ആലട്ടി, കാസര്‍കോട്- മധൂര്‍, തലശ്ശേരി- നീലേശ്വരം- അഴിത്തല, ഒടയംചാല്‍- ചെറുപുഴ, ഭീമനടി- മുക്കട, പോത്താംകണ്ടം- ആനപ്പെട്ടി പൊയില്‍- പാടിയോട്ടുചാല്‍, ദുര്‍ഗ്ഗിപ്പള്ള- ബെജ്ജെ- മുന്നിപ്പാടി റോഡുകളാണ് കൂടുതലും തകര്‍ന്നത്.
ദേശീയപാതയില്‍ 15 ദിവസത്തിനകം കുഴികള്‍ അടക്കും. അണങ്കൂര്‍ മുതല്‍ ചെര്‍ക്കള വരെ 5.65 കി.മീറ്ററും, നീലേശ്വരം മുതല്‍ കാലിക്കടവ് വരെ 10 കി.മീറ്ററും ബിറ്റുമിന്‍സ് കോണ്‍ക്രീറ്റ് ഉപയോഗിച്ച് ഉപരിതലം പുതുക്കും. ഇതിനായി 4.65 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
തലപ്പാടി മുതല്‍ ഉപ്പളവരെയും മൊഗ്രാല്‍ മുതല്‍ അണങ്കൂര്‍ വരെയും 23.35 കി.മീ റോഡും ഇത്തരത്തില്‍ നന്നാക്കും. കെ.എസ്.ഡി.പി രണ്ടാംഘട്ടത്തില്‍ ഉള്‍പെടുത്തി പുനര്‍നിര്‍മിക്കുന്ന കാസര്‍കോട് - കാഞ്ഞങ്ങാട് റോഡില്‍ അറ്റകുറ്റപ്പണിക്കായി 50 ലക്ഷം രൂപയും അനുവദിച്ചു.
പി.ബി.അബ്ദുള്‍ റസാഖ് എം.എല്‍.എ, ജില്ലാകലക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment