Latest News

ഫയർഫോഴ്സ് വാഹനം അപകടത്തിൽപ്പെട്ട് കാർ യാത്രികൻ മരിച്ചു

കല്ലറ : കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്രതിശ്രുത വരനെ കിണറ്റിൽ നിന്ന് കരയ്ക്കെടുത്തശേഷം മടങ്ങുകയായിരുന്ന ഫയർഫോഴ്സ് വാഹനം കാറുമായി കൂട്ടിയിടിച്ച് യാത്രക്കാരിൽ ഒരാൾ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. 

ഭരതന്നൂർ പുളിക്കരകുന്ന് ലക്ഷംവീട് കോളനിയിൽ ജോയിയുടെയും ഇന്ദിരയുടെയും മകൻ രതീഷിനെയാണ് (22) കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. ഇയാൾ കെ.എസ്.ഇ.ബി കരാർ തൊഴിലാളിയായിരുന്നു. വീടിന് സമീപമുള്ള പഞ്ചായത്ത് കിണറ്റിലായിരുന്നു മൃതദേഹം കിടന്നത്. അടുത്തമാസം രതീഷിന്റെ കല്യാണം നടക്കാനിരിക്കെയാണ് അപകടം. വീതിയുള്ള പാർശ്വഭിത്തിയുള്ള കിണറിന്റെ തിട്ടയിൽ ഇരിക്കുന്ന ശീലമുള്ള രതീഷ് അബദ്ധത്തിൽ കിണറ്റിലേക്ക് വീണതാകാമെന്നാണ് പൊലീസ്‌ നിഗമനം. രതീഷിന്റെ മൃതദേഹം ഉച്ചയോടെ കിണറ്റിൽ നിന്ന് എടുത്തശേഷം കടയ്ക്കലേയ്ക്ക് മടങ്ങുകയായിരുന്ന ഫയർഫോഴ്സ് സംഘത്തിന്റെ വാഹനം കാറുമായി കൂട്ടിയിടിച്ചാണ് കാർ യാത്രക്കാരനായ മേലേ പാങ്ങോട് നിസാർ മൻസിലിൽ നിസാർ (47) മരിച്ചത്.

നിസാറിന്റെ ഭാര്യ ഹസീന (35), ബന്ധുക്കളായ ഹാജിറ ബീവി (72), സബൂറ ബീവി (52), സജീന (35), മെഹുഫിൽ (14), ഫയർ എൻജിൻ ഡ്രൈവറായ രാജീവ് എന്നിവർക്കാണ് പരിക്കേറ്റത്. 

കുമ്മിളിന് സമീപം മാങ്കാട് ഇറക്കത്തിൽ പാലത്തിനടുത്തുവച്ച് വൈകിട്ട് 3 മണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കാറിലുണ്ടായിരുന്നവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഫയർഎൻജിൻ ഡ്രൈവറെ കടയ്ക്കൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ വച്ച് വൈകിട്ട് 7 മണിയോടെയാണ് നിസാർ മരിച്ചത്. 

അഞ്ചൽ വയ്യാനത്തുള്ള ബന്ധുവീട്ടിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ.

eywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.