Latest News

റഷീദ് മലബാറിക്കും കൂട്ടാളി നെല്ലിക്കുന്നിലെ മുഹമ്മദ് ഹാഷിമിനും അഞ്ചുവര്‍ഷം കഠിനതടവ്

മംഗലാപുരം: കുപ്രസിദ്ധ കുറ്റവാളി റഷീദ് മലബാറിക്കും കൂട്ടാളി കാസര്‍കോട് നെല്ലിക്കുന്നിലെ മുഹമ്മദ് ഹാഷിമിനും മംഗലാപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (4) അഞ്ചുകൊല്ലത്തെ കഠിനതടവ് വിധിച്ചു. നിയമവിരുദ്ധമായി ആയുധം കൈവശംവെച്ച കുറ്റത്തിനാണ് ശിക്ഷ.

വരുണ്‍ഗാന്ധിയെയും ശ്രീരാംസേന തലവന്‍ പ്രമോദ് മുത്തലിക്കിനെയും വകവരുത്താന്‍ അധോലോകത്തെ പ്രമുഖന്‍ ഛോട്ടാ ഷക്കീല്‍ ഏര്‍പ്പാടുചെയ്തപ്രകാരം പദ്ധതി തയ്യാറാക്കുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍, ഇത് സ്ഥാപിക്കാനാവശ്യമായ തെളിവുകളൊന്നും പ്രോസിക്യൂഷന് കോടതിമുമ്പാകെ ഹാജരാക്കാനായില്ല. അതിനാല്‍ ഇന്ത്യന്‍ ആയുധനിയമപ്രകാരമുള്ള കുറ്റത്തിനാണ് ജഡ്ജി ബി.കെ.നായിക് വിധി പ്രസ്താവിച്ചത്.

കാസര്‍കോട് ചട്ടഞ്ചാലിലും, ചെമ്പിരിക്കയിലും രഹസ്യമായി താമസിച്ച് പദ്ധതി തയ്യാറാക്കുന്നതിനിടയില്‍ 2009 മാര്‍ച്ച് 30നാണ് റഷീദ് മലബാറിയും കൂട്ടാളി മുഹമ്മദ് ഹാഷിമും പിടിയിലായത്.

കഠിനതടവിനുപുറമെ 10,000 രൂപ പിഴയും പ്രതികള്‍ നല്‍കണം. പിഴയടച്ചില്ലെങ്കില്‍ ഒരുകൊല്ലം കൂടി കഠിനതടവ് അനുഭവിക്കണം. പ്രതികള്‍ 2009 മാര്‍ച്ച് 30 മുതല്‍ വിചാരണത്തടവിലായതിനാല്‍ ഇനി ഏഴുമാസത്തെ ശിക്ഷകൂടി അനുഭവിച്ചാല്‍ മതി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.