Latest News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് നേട്ടം, പരവനടുക്കം യുഡിഎഫ് പിടിച്ചെടുത്തു

കാസര്‍കോട്: തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു നേട്ടം. 19 സീറ്റുകളിലെ ഫലം അറിഞ്ഞപ്പോള്‍ ഒന്‍പതുവീതം സീറ്റുകള്‍ ഇരുമുന്നണികളും നേടി, ഒരുസീറ്റ് ബിജെപിക്ക്. എല്‍ഡിഎഫ് ഏഴുസീറ്റുകള്‍ പിടിച്ചെടുത്തു, യുഡിഎഫ് മൂന്നു സീറ്റുകള്‍ പിടിച്ചെടുത്തു.

ചെമ്മനാട് പഞ്ചായത്തിലെ പരവനടുക്കം വാര്‍ഡ് ബി.ജെ.പിയില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു.

തിരുവനന്തപുരം അഞ്ചുതെങ്ങ് പഞ്ചായത്തിലെ ഭരണം എല്‍ഡിഎഫിലഭിച്ചു. തൃശൂര്‍ കൊടകരയില്‍ എല്‍ഡിഎഫ് ഒരു സീറ്റ് പിടിച്ചെടുത്തു, യുഡിഎഫിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു.

തദ്ദേശ ഉപതിരഞ്ഞെടുപ്പ് മലപ്പുറം ആലിപ്പറമ്പ് പഞ്ചായത്ത് പത്തൊന്‍പതാം വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തി .ലീഗിലെ എം.പി നസീമ 294 വോട്ടുകള്‍ക്ക് എല്‍ ഡി എഫ് സ്ഥാനാര്‍ഥി എളുമ്പുലാവില്‍ രമണിയെ പരാജയപ്പെടുത്തി.

ആലപ്പുഴ ചമ്പക്കുളം ബ്ളോക്ക് പഞ്ചായത്തിലെ തെക്കേക്കര ഡിവിഷന്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു; എസ്.മായാദേവി 369 വോട്ടിനു വിജയിച്ചു

മഞ്ചേരി നഗരസഭയിലെ 19ാം വാര്‍ഡ്, കൊല്ലം തൃക്കടവൂര്‍ പഞ്ചായത്തിലെ കോട്ടയത്തുംകടവ് വാര്‍ഡ്, കണ്ണൂര്‍ ആലക്കോട് തേര്‍ത്തെല്ലി വാര്‍ഡ്, തൃശൂര്‍ അളഗപ്പനഗര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് എന്നിവയില്‍ യുഡിഎഫ് വിജയിച്ചു. വൈക്കം നഗരസഭയിലെ 16ാം വാര്‍ഡ്, താനാളൂര്‍ പഞ്ചായത്തിലെ 21ാം വാര്‍ഡ്, വയനാട് എടവക പഞ്ചായത്തിലെ കമ്മന വാര്‍ഡ് എന്നിവയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

മലപ്പുറം വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ യു.ഡി.എഫിന്റെ റോഷ്നി കെ ബാബു എല്‍ ഡി എഫിലെ പി.കെ റഹ്മത്തിനെ 100 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.

വയനാട് എടവക പഞ്ചായത്തിലെ കമ്മന വാര്‍ഡ് എല്‍.ഡി.എഫ് പിടിച്ചെടുത്തു. സി.പി.എമ്മിലെ സി.ആര്‍.രമേശ് 199 വോട്ടിന് വിജയിച്ചു.

തൃശൂര്‍ അളഗപ്പനഗര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തി. യു.ഡി.എഫിലെ സി.വി.പ്രദീപ് വിജയിച്ചു.

കണ്ണൂര്‍ ആലക്കോട് തേര്‍ത്തെല്ലി വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിന്റെ ബേബി കുരിശുംമൂട്ടില്‍ 78 വോട്ടിന് സി.പി.ഐ സ്ഥാനാര്‍ഥി ഷൈന്‍ പുതുപ്പറമ്പിലിനെ പരാജയപ്പെടുത്തി.

മഞ്ചേരി നഗരസഭയിലെ 19ാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വി.പി. റഫീഖ് 467 വോട്ടിന് വിജയിച്ചു.

പരവനടുക്കം, ബാവൂട്ടമല വാര്‍ഡുകളിലെ വോട്ടിംങ്ങ് നില
ചെമ്മനാട്: പരവനടുക്കം നിയോജകമണ്ഡലം (വാര്‍ഡ് 23 ചെമ്മനാട് ഗ്രാമപഞ്ചായത്ത്)
ആകെ വോട്ട്-1617, പോള്‍ ചെയ്തത്-1165, ചന്ദ്രശേഖരന്‍ കുളങ്ങര (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) 596, പുരുഷോത്തമന്‍ (ബി.ജെ.പി) 548, അഡ്വ.വി.സുരേഷ്ബാബു (സി.പി.ഐ) 21, ഭൂരിപക്ഷം 48
ബാവൂട്ടമല നിയോജകമണ്ഡലം മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17: ആകെ വോട്ട്- 913, പോള്‍ ചെയ്തത്- 553, ആനന്ദകുമാര്‍ മാസ്റ്റര്‍ (ബി.ജെ.പി)339, ഗുരുവപ്പ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)133, രമേഷ (സ്വതന്ത്രന്‍) 81, ഭൂരിപക്ഷം 206


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News




No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.