Latest News

ബേക്കല്‍ പി.എം. ഇബ്രാഹിം മുസ്ലിയാര്‍ക്ക് ആദരം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മംഗലാപുരം: ദര്‍സ് സേവനരംഗത്ത് 40 വര്‍ഷം പിന്നിട്ട പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ബേക്കല്‍ പി.എം. ഇബ്രാഹിം മുസ്ലിയാരെ 2013 ആഗസ്ത് 31 ശനിയാഴ്ച 3 മണി മംഗലാപുരം തൊക്കോട്ട് വെച്ച് ആദരിക്കുന്നു.

1971ല്‍ ഉത്തര്‍പ്രദേശിലെ ദയൂബന്ത് ദാറുല്‍ ഉലൂം അറബിക് കോളേജില്‍ നിന്ന് ബിരുദം നേടിയശേഷം സൂരിഞ്ച ബന്‍ഡ്‌വാള്‍ എന്നിവിടങ്ങളില്‍ മുദരിസായി ജോലി ചെയ്ത് 1976 മുതല്‍ നീണ്ട 38 വര്‍ഷമായി ബേക്കല്‍ ഹൈദ്രോസ് ജുമാമസ്ജിദില്‍ മുദരിസായും ഇപ്പോള്‍ ബേക്കല്‍ ഇംദാദുല്‍ ഇസ്ലാം അറബിക് കോളേജ് പ്രിന്‍സിപ്പാളുമായി സേവനം ചെയ്തുവരുന്നു.
മതവിഷയങ്ങളില്‍ അഗാധ പാണ്ഡിത്യമുള്ള ഇബ്രാഹിം മുസ്ലിയാര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം, ഉഡുപ്പി ചിക്കമംഗളൂര്‍, ഹാസ്സന്‍ ജില്ലാ സംയുക്ത ഖാസി, കര്‍ണാടക സുന്നി ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്, അല്‍ അന്‍സാര്‍ കന്നട വാരിക ചീഫ് എഡിറ്റര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നു.
ശനിയാഴ്ച രണ്ട് മണിക്ക് ഉള്ളാള്‍ മഖാം സിയാറത്തിന് ശേഷം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ബേക്കല്‍ ഉസ്താദിനെ സമ്മേളന നഗരിയിലേക്ക് ആനയിക്കും. 3 മണിക്ക് നടക്കുന്ന ആദരിക്കല്‍ സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം അലിക്കുഞ്ഞി മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ കുമ്പോല്‍ സയ്യിദ് കെ.എസ്. ആറ്റക്കോയതങ്ങള്‍ ഉദ്ഘാടനം ചെയ്യും. 

സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ പ്രാര്‍ത്ഥന നടത്തും. ആദരിക്കല്‍ ചടങ്ങിന് ഖമറുല്‍ ഉലമാ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കും. സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, മൗലാനാ എ.കെ. അബ്ദുല്‍റഹിമാന്‍ മുസ്‌ലിയാര്‍, മച്ചമ്പാടി അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍, മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാര്‍, കെ.പി. ഹുസൈന്‍ സഅദി കെ.സി റോഡ്, അബ്ദുറഷീദ് സൈനി കക്കിഞ്ച, മന്ത്രി യു.ടി. ഖാദര്‍, മൊയ്തീന്‍ ബാവ എം.എല്‍.എ, സി.എം. ഇബ്രാഹിം, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദ്രൂസി കല്ലക്കട്ട, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അതാഉള്ള തങ്ങള്‍ ഉദ്യാവര്‍, സയ്യിദ് ഫസല്‍ ജമലുലൈലി തങ്ങള്‍ ഉജിറ, സയ്യിദ് കെ.പി.എസ്. ജമലുലൈലി തങ്ങള്‍, സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍, സി.എച്ച്. അബ്ദുല്ല മുസ്ലിയാര്‍ പള്ളിക്കര, അഹ്മദ് ബാവ മുസ്‌ലിയാര്‍ ഉള്ളാള്‍, എ.പി. അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, ഹസ്‌റത്ത് മുഹമ്മദ് ഫാസില്‍ രിസ്‌വി കാവല്‍ക്കട്ട, മൊയ്തു മുസ്‌ലിയാര്‍ ബേക്കല്‍, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി, ഉസ്മാന്‍ ഹാജി മിത്തൂര്‍, ഹാജി എസ്.എം. റഷീദ്, കെ.എസ്. മസ്ഹൂദ് മീറാന്‍ സാഹിബ്, മുഹമ്മദ് ഹാജി രാജേശ് ബീഡി തുടങ്ങി സമുന്നതര്‍ സംബന്ധിക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.