Latest News

ഓടുന്ന തീവണ്ടിയില്‍ കയറാന്‍ ശ്രമിക്കവെ പാളത്തിലേക്ക് വീണ പത്തനംതിട്ട സ്വദേശിയുടെ ഇരുകാലുകളും അറ്റു

തൃശ്ശൂര്‍: : റെയില്‍വെസ്റ്റേഷനില്‍ ഓടുന്ന തീവണ്ടിയില്‍ കയറാന്‍ ശ്രമിക്കവെ പാളത്തിലേക്ക് വീണ പത്തനംതിട്ട സ്വദേശിയുടെ ഇരുകാലുകളും അറ്റു. ചെങ്ങരൂര്‍ നെടുങ്ങാത്ത്‌വീട്ടില്‍ ജോണി(64)ന്റെ കാലുകളാണ് തുടയ്ക്കുകീഴെ മുറിച്ചു നീക്കിയത്. ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ജോണ്‍ അപകടനില തരണം ചെയ്തിട്ടില്ല.വ്യാഴാഴ്ച രണ്ടരയോടെ കൊച്ചുവേളി എക്‌സ്പ്രസ്സില്‍ നിന്നാണ് അപകടമുണ്ടായത്.

മുംബൈയിലെ ആര്‍.സി.സി. കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ സൂപ്പര്‍വൈസറാണ് ജോണ്‍. ചെങ്ങരൂരില്‍നിന്ന് അവധി കഴിഞ്ഞ് തിരിച്ചുപോവുകയായിരുന്നു. ഭാര്യ മേരിയും ഒപ്പമുണ്ടായിരുന്നു.
തീവണ്ടി തൃശ്ശൂരിലെത്തിയപ്പോള്‍ ചായ വാങ്ങിക്കാന്‍ ഇറങ്ങിയതാണ്.

തിരിച്ചെത്തുമ്പോഴേക്കും തീവണ്ടി പുറപ്പെട്ടിരുന്നു. ഓടിക്കയറുന്നതിനിടെ കാല്‍വഴുതുകയായിരുന്നു. തീവണ്ടിയില്‍ ഉണ്ടായിരുന്ന ആള്‍ കൈപിടിച്ച് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വഴുതി തീവണ്ടിക്ക് അടിയില്‍ വീണു. ഇരുകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ് പാളത്തില്‍ കിടന്ന ജോണിനെ ചുമട്ടുതൊഴിലാളികളും റെയില്‍വെപോലീസും ചേര്‍ന്ന് കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചു. 

ബന്ധുക്കളോ വിലാസമോ അറിയാത്തതിനാല്‍ ഇവിടെനിന്ന് പ്രാഥമിക ചികിത്സപോലും ലഭിച്ചില്ലെന്ന് ആരോപണമുണ്ട്. ജോണിനെ വൈകിയാണ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ഒരുകാല്‍ അറ്റനിലയിലായിരുന്നു. പരിക്ക് സാരമായതിനാല്‍ രണ്ടു മണിക്കൂറെടുത്ത ശസ്ത്രക്രിയയിലും കാലുകള്‍ തുന്നിച്ചേര്‍ക്കാനായില്ല. അപകടം നടന്ന് മണിക്കൂറുകളോളം രക്തം വാര്‍ന്നിരുന്നു. 24 മണിക്കൂര്‍ നിരീക്ഷണത്തിനു ശേഷമേ ആരോഗ്യനിലയെക്കുറിച്ച് പറയാനാകൂ എന്ന് ഡോക്ടര്‍ അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Pathanamthitta, Train Accident, Joni

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.