ബ്രിട്ടനില്‍ ഒരു വര്‍ഷം 60ഓളം കൊലപാതകങ്ങള്‍ തെളിയിക്കുന്നത് ഈച്ചകളാണത്രേ. പ്രധാനമായും കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസുകളിലാക്കുന്ന കേസുകള്‍. മൃതദേഹങ്ങളുടെ പഴക്കം കൂടുന്തോറും പരിശോധനയ്ക്കായി കീടങ്ങളും പുഴുക്കളും സഹായകമാണ്. കൊലപാതകക്കേസുകളില്‍ മരിച്ചയാളുടെ സമയം ഏറെ പ്രാധാന്യമുള്ളതാണ്. എന്നാല്‍ മൃതദേഹത്തിനു രണ്ട് ദിവസത്തിലേറെ പഴക്കമുണ്ടെങ്കില്‍ മരണപ്പെട്ട സമയം കണ്ടെത്തുക അസാധ്യമായി വരുന്നുവെന്ന് നാച്ചുറല്‍ സയന്‍സ് മ്യൂസിയം വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് എന്റോമോളജിസ്റ്റുകളുടെ സേവനം തേടുന്നത്.
മരിച്ച് ശരീരം അഴുകാന്‍ ആരംഭിക്കുമ്പോഴുണ്ടാകുന്ന ഗന്ധമാണ് ഈച്ചകളെ ആകര്‍ഷിക്കുന്നു. മൃതദേഹത്തെ ഭക്ഷണമാക്കുന്നതോടൊപ്പം ഈച്ചകള്‍ മുട്ടകളും നിക്ഷേപിക്കും. സാഹചര്യവും കാലാവസ്ഥയും അനുസരിച്ചായിരിക്കും മുട്ടകളുടെ വളര്‍ച്ച. മൃതദേഹത്തില്‍ നിന്നും കണ്ടെത്തുന്ന മുട്ടകളുടെയും പുഴുക്കളുടെയും പ്രായം കണക്കാക്കിയാണ് മരണസമയവും കണക്കാക്കുന്നത്.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment