Latest News

ഉപരോധസമരത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തന്നെ വിജയിപ്പിച്ചെന്ന് മുരളീധരന്‍

തിരുവനന്തപുരം: എല്‍ഡിഎഫിന്റെ ഉപരോധസമരത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തന്നെ വിജയിപ്പിച്ചെന്ന് കെ. മുരളീധരന്റെ വിമര്‍ശനം.

സമരം തുടങ്ങുന്നതിന് മുമ്പ് തന്നെ വിജയിച്ചിരിക്കുകയാണ്. കേന്ദ്രസേനയേയും മറ്റും ഇറക്കി കേരളജനതയെ പരിഭ്രാന്തരാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

തിരുവനന്തപുരം നഗരത്തിലെ ജനങ്ങള്‍ കടുത്ത ഭീതിയിലാണ്. ഇതിനുകാരണം യുഡിഎഫിലെ ആരോടും കൂടിയാലോചിക്കാതെ ഇത്രയധികം സേനാസന്നാഹങ്ങളെ നിരിത്തിലിറക്കാനെടുത്ത മുഖ്യമന്ത്രിയുടെ തീരുമാനമാണ്.

ഒരുതരത്തില്‍ ഇടതുസമരത്തിന് സര്‍ക്കാര്‍ തന്നെ പബ്ലിസിറ്റി കൊടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.