Latest News

കണ്ണൂരില്‍ എസ്.വൈ.എസ് ഓഫീസും മാരുതി കാറും തകര്‍ത്തു


കണ്ണൂര്‍: മയ്യില്‍ പാലത്തുംകരയില്‍ സുന്നി സെന്ററിന് നേരെ അക്രമം. എസ്.വൈ.എസ് ഓഫീസിന് നേരെയാണ് അക്രമം നടത്തിയത്. സംഭവത്തിന് പിന്നില്‍ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരാണെന്ന് എസ്.വൈ.എസ് ആരോപിച്ചു.

വാഹനത്തിലെത്തിയ അക്രമി സംഘം ഓഫീസിനകത്ത് കയറി കമ്പ്യൂട്ടറും, അലമാരയും ജനല്‍ ചില്ലുകളും അടിച്ചു തകര്‍ത്തു.
ഓഫീസിന് അടുത്ത് നിര്‍ത്തിയിരുന്ന എസ്.വൈ.എസ് പ്രവര്‍ത്തകന്‍ അബ്ദുല്‍ റഹിമാന്റെ കെ.എല്‍ 13 എല്‍ 5179 മാരുതി കാറും തകര്‍ത്തു.
സംഭവമുമായി ബന്ധപ്പെട്ട് 15 പേര്‍ക്കെതിരെ മയ്യില്‍ പോലീസ് കേസെടുത്തു. 

അക്രമത്തിനിരയായ ഓഫീസ് എസ്.വൈ.എസ് ജില്ലാ ഭാരവാഹികളായ അബ്ദുല്ലക്കുട്ടി ബാഖവി, നിസാര്‍ അതിരകം, റസാഖ് മാണിയൂര്‍, പി.കെ. അബ്ദുല്‍റഹിമാന്‍ മാസ്റ്റര്‍, മുഹമ്മദ്കുട്ടി മൗലവി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
സ്ഥലത്ത് ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയുട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.