കണ്ണൂര്‍: സംഘര്‍ഷം നിലനില്‍ക്കുന്ന പാലത്തുംകരയില്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയുടെയും മുസ്‌ലിംലീഗ് പഞ്ചായത്ത് സെക്രട്ടറിയുടെയും വീടിന് നേരെ അക്രമം. സമസ്ത ഓര്‍ഗനൈസിംഗ് സെക്രട്ടറി കൂടിയായ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അഹമ്മദ് തേര്‍ളായിയുടെ വീടിന് നേരെ വെളളിയാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയാണ് അക്രമം നടന്നത്.
രണ്ട് ബൈക്കുകളിലെത്തിയവര്‍ കല്ലെറിയായിരുന്നത്രെ. കല്ലേറില്‍ വീടിന്റെ ആറോളം ജനല്‍ ചില്ലുകള്‍ തകര്‍ന്നു.
സംഭവം നടക്കുമ്പോള്‍ അഹമ്മദും കുടുംബവും വീട്ടിലുണ്ടായിരുന്നു. ബഹളം കേട്ട് അഹമ്മദ് വീട്ടിലെ വിളക്കുകള്‍ തെളിയിച്ചപ്പോള്‍ അക്രമി സംഘം ഓടിമറയുകയിരുന്നു.
ഏകദേശം ഇതേ സമയം തന്നെയാണത്രെ മുസ്‌ലിം ലീഗ് മയ്യില്‍ പഞ്ചായത്ത് സെക്രട്ടറി പി.അബ്ദുല്‍ഖാദര്‍ മൗലവിയുടെ വീടിന് നേരെയും കല്ലേറ് നടന്നത്. മൗലവിയുടെ വീടിന്റെ നാലോളം ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ കാന്തപുരം വഭാഗം പ്രവര്‍ത്തകരാണെന്ന് എസ്.കെ.എസ്.എസ്.എഫ് ആരോപിച്ചു.
കഴിഞ്ഞദിവസം എ.പി. വിഭാഗം യുവജന സംഘത്തിന്റെ ഓഫീസിന് നേരെയും ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ട കാറിന് നേരെയും അക്രമം നടന്നിരുന്നു.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പാലത്തുംകരയില്‍ കനത്ത പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സംഭവവുമായി കാന്തപുരം വിഭാഗത്തിന് ബന്ധമില്ലെന്ന് എപി വിഭാഗം നേതാവ് റസാഖ് മാണിയൂര്‍ അറിയിച്ചു. എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം എസ്.വൈ.എസ് ഓഫീസ് തകര്‍ത്തതിന്റെ ജാള്യത മറച്ച് വെയ്ക്കാന്‍ കെട്ടിചമച്ചതാണ് വീടാക്രമെന്നും റസാഖ് വ്യക്തമാക്കി.
മയ്യില്‍ എസ്.ഐ സുരേന്ദ്രന്‍ കല്ലാടിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment