Latest News

ചെന്നൈ വിമാനത്താവളം വഴി സ്വര്‍ണകടത്ത്; മൂന്നു മലയാളികള്‍ അറസ്റ്റില്‍

ചെന്നൈ: ചെന്നൈ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച മൂന്നുമലയാളികള്‍ പിടിയിലായി. മുഹമ്മദ്, മുഹമ്മദ് ഷെഹിം, ഹക്കിം എന്നിവരാണ് പിടിയിലായത്. 3.75 കോടി രൂപ വിലവരുന്ന 12 കിലോസ്വര്‍ണം ഇവരില്‍ നിന്നും കസ്റ്റംസ് പിടിച്ചെടുത്തു. വസ്ത്രത്തില്‍ പ്രത്യേക അറകള്‍ ഉണ്ടാക്കിയാണ് പിടിയിലായവര്‍ സ്വര്‍ണം ഒളിപ്പിച്ചത്. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യവിമാനത്തിലാണ് ഇവര്‍ ചെന്നൈയില്‍ എത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. രഹസ്യവിവരത്തെ തുടര്‍ന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് മലയാളികള്‍ കുടുങ്ങിയത്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും അടുത്തിടെ കോടികണക്കിനു രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു. ഇതേതുടര്‍ന്നാണ് കള്ളകടത്തുകാര്‍ ചെന്നൈ വിമാനത്താവളം തെരഞ്ഞെടുത്തെന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണഇറക്കുമതിക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഗള്‍ഫില്‍ നിന്നും ഇന്ത്യയിലേക്ക് വിമാനത്താവളങ്ങള്‍ വഴി വന്‍തോതില്‍ സ്വര്‍ണം കടത്തുന്നതായി കണ്‌ടെത്തിയിരുന്നു. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കൂട്ടിയതും കള്ളക്കടത്ത് വര്‍ധിക്കാന്‍ കാരണമായി. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.